ADVERTISEMENT

സംസ്ഥാനത്ത് കാലവര്‍ഷം സജീമായി തുടരുന്നു. പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിശക്തമഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്ക് കാരണമായ ന്യൂനമര്‍ദം ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്നു.

 

കോട്ടയം മുതല്‍ കാസര്‍കോടുവരെയുള്ള പത്തുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. സംസ്ഥാനത്ത് കാലവര്‍ഷം സജീവമായതിനെ തുടര്‍ന്ന് ഇന്നലെ ആരംഭിച്ച മഴ,  മിക്ക ജില്ലകളിലും തുടരുകയാണ്. മലയോര മേഖലയില്‍ കത്തമഴ ലഭിക്കും, ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. പൊരിങ്ങല്‍കുത്ത്, കുണ്ടള , ഷോളയാര്‍ ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവയില്‍ നിന്ന് ചെറിയതോതില്‍ വെള്ളം തുറന്നു വിടുന്നുണ്ട് . മംഗലം, മങ്കര, പീച്ചി സംഭരണികളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

 

വരുന്ന രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മഴക്ക് ഇടയാക്കിയ ഒഡീഷതീരത്തെ ന്യൂനമര്‍ദം ചാന്ദ്ബാലി ജില്ലയിലൂടെ കരയിലേക്ക് കടന്നു. ഒഡീഷ, ചത്തീസ്ഘട്ട്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള പടിഞ്ഞാറന്‍ തീരസംസ്ഥാനങ്ങളില്‍ മഴ തുടരും.

 

English Summary: Monsoon intensifies, heavy rains likely until Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com