ADVERTISEMENT

കാലവർഷം വീണ്ടും സജീവമായതോടെ ഡൽഹിയിൽ പരക്കെ മഴ. ഇന്നലെ രാവിലെയാണ് പല സ്ഥലത്തും കനത്ത മഴ പെയ്തത്. തുടർന്ന് ചാറ്റൽ മഴയുമുണ്ടായി. മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് സൂചന. ഉത്തരേന്ത്യയിൽ മൺസൂൺ സീസൺ ഇക്കുറി നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഈ മാസം അവസാനംവരെ മഴ തുടരാൻ സാധ്യതയുണ്ട്. ഡൽഹിയിൽ ഇക്കുറി മൺസൂൺ സീസണിൽ റെക്കോർഡ് മഴയാണു ലഭിച്ചത്. കാലവർഷം തുടങ്ങിയതിനു ശേഷം ഇന്നലെ ഉച്ചവരെ ലഭിച്ചത് 1159.4 മില്ലി മീറ്റർ മഴയാണ്. 1964നു ശേഷം ആദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

English Summary: Delhi monsoon rains highest in 57 years; more in store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com