ADVERTISEMENT

മുംബൈയിലെ ബൈക്കുള കാഴ്ചബംഗ്ലാവിൽ കഴിഞ്ഞ നാലു മാസത്തിനിടെ പിറന്നതു രണ്ടു പെൻഗ്വിൻ കുഞ്ഞുങ്ങൾ. മുംബൈ മേയർ കിഷോരി പെഡ്നേക്കറാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡോണൾഡ്- ഡെയ്സി എന്നീ പെൻഗ്വിനുകൾക്കു മേയ് ഒന്നിനാണു കുഞ്ഞുണ്ടായത്. ഓറിയോ എന്നാണ് പേര്. മോൾട്ട്-ഫ്ലിപ്പർ പെൻഗ്വിനുകൾക്ക് ഓഗസ്റ്റ് 19നാണ് കുഞ്ഞുണ്ടായത്. പേരിട്ടിട്ടില്ലെന്ന് കാഴ്ചബംഗ്ലാവ് അധികൃതർ പറഞ്ഞു. കാഴ്ചബംഗ്ലാവിലെ പെൻഗ്വിനുകളുടെ പരിപാലനത്തിനായി മുംബൈ കോർപറേഷൻ 15.26 കോടി രൂപയുടെ ടെൻഡർ ഇറക്കിയതു വിവാദമായതിനു പിന്നാലെയാണ് പെൻഗ്വിൻ കൂട്ടിൽ നിന്നുള്ള ശുഭവാർത്ത. 

ടെൻഡർ 2024 വരെയുള്ളതാണെന്നും പെൻഗ്വിനുകൾ കാഴ്ചബംഗ്ലാവിലെത്തിയതോടെ സന്ദർശകരിൽ നിന്നുള്ള വരുമാനം വലിയ തോതിൽ വർധിച്ചെന്നും മേയർ അവകാശപ്പെട്ടു. ശിവസേന ഭരിക്കുന്ന ബിഎംസിയുടെ 15.26 കോടി രൂപയുടെ ടെൻഡറിനെതിരെ കോൺഗ്രസും ബിജെപിയുമടക്കം രംഗത്തെത്തെയിരുന്നു. ടെൻഡറിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് ആരോപണം. പെൻഗ്വിൻ എത്തിയ ശേഷം വരുമാനം വർധിച്ചെന്ന വാദം തെറ്റാണെന്നും കാഴ്ചബംഗ്ലാവിന്റെ ടിക്കറ്റ് നിരക്ക് അഞ്ചു രൂപയിൽ നിന്ന് 50 രൂപയിലേക്കു വർധിപ്പിച്ചതാണ് വരുമാനം വർധിക്കാൻ കാരണമെന്നുമാണ് വിമർശകർ പറയുന്നത്.

സന്ദർശകർക്ക് കാഴ്ച വിരുന്ന്

∙ 2016ലാണ് കൊറിയയിൽ നിന്ന് ബൈക്കുള കാഴ്ചബംഗ്ലാവിൽ െപൻഗ്വിനുകളെ എത്തിച്ചത്.

∙ യുവസേന നേതാവും നിലവിൽ പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെ പ്രത്യേക താൽപര്യമെടുത്താണ് പെൻഗ്വിനുകളെ കാഴ്ചബംഗ്ലാവിലെത്തിച്ചത്. ഇതോടെ, കുട്ടികളടക്കം സന്ദർശകരുടെ എണ്ണം കുത്തനെ ഉയർന്നു.

∙ എട്ടു പെൻഗ്വിനുകളെ എത്തിച്ചതിൽ ഒരെണ്ണം 2018ൽ ചത്തു. നിലവിൽ മൂന്ന് ആൺ പെൻഗ്വിനുകളും നാല് പെൺ പെൻഗ്വിനുകളുമാണുള്ളത്. അതിനു പുറമേയാണ് ഇപ്പോഴുണ്ടായ രണ്ടു കുഞ്ഞുങ്ങൾ.

∙ പൂൾ അടക്കം 1800 ചതുരശ്ര അടി വരുന്ന കൂടാണ് ബൈക്കുള കാഴ്ചബംഗ്ലാവിൽ ഇവയ്ക്കായി ഒരുക്കിയിരിക്കുന്നത്.

∙ പ്രത്യേക താപനിയന്ത്രണ സംവിധാനം ക്രമീകരിച്ചാണ് ഇവയെ പാർപ്പിച്ചിട്ടുള്ളത്.

 

English Summary: Mumbai: Congress questions Rs 15 cr expenditure on upkeep of 7 penguins at Byculla zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com