ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ. തീരദേശങ്ങളിൽ മഴ ദുരിതമുണ്ടാക്കിയേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ സംസ്ഥാനത്ത് മഴക്കെടുതികളിൽ 5 മരണം റിപ്പോർട്ട് ചെയ്തു. തിരുവണ്ണാമലൈയിൽ രണ്ടും അരിയല്ലൂർ, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലായി ഒരാൾ വീതവുമാണ് മരിച്ചത്. 

മഴയിൽ 44 കുടിലുകൾ പൂർണമായും 637 എണ്ണം ഭാഗികമായും തകർന്നു. 120ലേറെ വീടുകൾക്കും ഭാഗികമായി തകരാറുണ്ട്. വിവിധ ജില്ലകളിലായി 12,000 പേരെ മാറ്റി പാർപ്പിച്ചു. നഗരത്തിൽ, 620 പേർ ക്യാംപുകളിലുണ്ട്. കന്യാകുമാരി, തൂത്തുക്കുടി ,രാമനാഥപുരം,നാഗപട്ടണം എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. തൂത്തുക്കുടിയിലെ കായൽപട്ടണത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ ഇവിടെ 31 സെന്റീമീറ്റർ മഴ പെയ്തു. ഈ സീസണിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മഴയാണിത്.

 

താമരഭരണി നദി കരകവിഞ്ഞതിനെ തുടർന്ന് തൂത്തുക്കുടി, കന്യാകുമാരി ജില്ലകളുടെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ജിഎസ്ടി റോഡ്, ടി നഗർ, വെസ്റ്റ് മമ്പാലം ട്രിപ്ലിക്കൻ, കെകെ നഗർ, വേളാച്ചേരി, പള്ളിക്കരണൈ എന്നിവടങ്ങളിലാണു വലിയ തോതിൽ വെള്ളക്കെട്ടുണ്ടായത്. നഗരത്തിൽ അഞ്ചിടത്തു ഗതാഗതം വഴിതിരിച്ചു വിട്ടു. കന്യാകുമാരി, തൂത്തുക്കുടി, രാമനാഥപുരം തിരുവാരൂർ, നാഗപട്ടണം, കടലൂർ, കാഞ്ചിപുരം ചെന്നൈ തുടങ്ങിയ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ വിദ്യാലയങ്ങൾക്ക് അവധി നൽകി. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

 

English Summary: T Nagar, West Mambalam, KK Nagar: Parts of Chennai waterlogged as rain continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com