പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവ്; അമ്പരപ്പിച്ച് വിഡിയോ; രോഷം

snake
SHARE

പാമ്പിനെ ഹെയർ ബാൻഡാക്കി തലയിൽ കെട്ടി മാളിൽ കറങ്ങിയ യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയെ കൗതുകപ്പെടുത്തുന്നത്. പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവിന്റെ വിഡിയോ ആണിത്. 

യുവാവ് പാമ്പിന്റെ തലയിലും വാലിലും പിടിച്ച്  കുറുകെ ചാടുകയാണ്.  ഇടയ്ക്ക് ആ യുവാവിന്റെ കയ്യിൽ നിന്നും പാമ്പിന്റെ പിടി വിട്ടുപോകുന്നുമുണ്ട്. വിഡിയോ ഞെട്ടിക്കുന്നതാണ്. വൻ രോഷവും ഉയരുന്നുണ്ട്. മിണ്ടാപ്രാണിയോട് എന്തിന് ഈ ക്രൂരത എന്നാണ് പലരും ചോദിക്കുന്നത്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുക എന്നും വിഡിയോ കണ്ടവർ പ്രതികരിക്കുന്നു.

English Summary:  Group Of Children In Vietnam Go Viral For Skipping Rope... But It Isn't Rope

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA