ADVERTISEMENT

തമിഴകത്തിന്റെ പരമ്പരാ​ഗത സംസ്കാരത്തിലേക്ക് ഒരു തിരിച്ചുപോക്ക്. തലമുറകളായി തുണി സഞ്ചി തൂക്കി നടന്നിരുന്ന തമിഴന്റെ പിൻതലമുറക്കാർക്ക് കൈമോശം വന്ന ശീലം തിരിച്ചെത്തിക്കാൻ വീണ്ടും തയാറെടുത്ത് സംസ്ഥാനം. പ്ലാസ്റ്റിക് മൂലം പ്രകൃതി നേരിടുന്ന വിനാശത്തിൽ നിന്നു പുതുതലമുറയ്ക്ക് ആശ്വാസം പകരാൻ എളിയ നീക്കവുമായി െഎഎഎസ് ഉദ്യോ​ഗസ്ഥയുടെ നേതൃത്വത്തിൽ ക്യാംപെയ്ൻ തുടങ്ങിക്കഴിഞ്ഞു. മഞ്ഞപ്പൈ ബാ​ഗ് വിപ്ലവം. ( പ്ലാസ്റ്റികിന് പകരം മഞ്ഞ നിറത്തിലുള്ള തുണി സഞ്ചികൾ) ഉപയോ​ഗിക്കുന്ന തമിഴ്നാട്ടിലെ പുരാതന ആചാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് െഎഎഎസ് ഓഫിസർ സുപ്രിയ സാഹുവിന്റെ പുതിയ വിവ്ലവത്തിന് പിന്നിൽ.

മഞ്ഞപ്പൈയെ ബ്രാൻഡ് ആക്കാനും ​ഗൃഹാതുരത്വ ബോധം കൊണ്ടുവരാനും അതുവഴി ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾ ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. മൂന്നു വർഷം മുൻപ് തമിഴ്നാട്ടിൽ ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് ബാ​ഗുകളും പോളിത്തീൻ കവറുകളും ഉൾപ്പെടെ മൊത്തം 14 പ്ലാസ്റ്റിറിക് വസ്തുക്കൾ നിരോധിച്ചിരുന്നു. നിരോധനം  പാലിക്കുന്നനുണ്ടോയെന്ന് ഉറപ്പാക്കാൻ സർപ്രൈസ് ചെക്ക് നടത്താൻ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഉത്തരവിട്ടിരുന്നു.

മടക്കം പൈത്യക വേരുകളിലേക്ക് 

നിരോധന നിലവിലിരിക്കെ പോളിത്തീൻ ഉപയോ​ഗം വീണ്ടും വ്യാപകമായിതിനെത്തുടർന്നാണ് പുതിയ വിപ്ലവുമായി രംഗത്തിറങ്ങിയതെന്ന് സംസ്ഥാന പരിസ്ഥിതി വനം വകുപ്പ് സെക്രട്ടറി സുപ്രിയ സുഹു വ്യക്തമാക്കി. സംസ്ഥാനത്തുടനീളം വ്യാപകമായ റെയ്ഡ് നടത്തി നിരോധിത പ്ലാസ്റ്റിക് ബാ​ഗുകൾ വൻ തോതിൽ പിടിച്ചെടുത്തെങ്കിലും ഉൽപാദനത്തിലും ഉപയോ​ഗത്തിലും കുറവൊന്നും കാണാത്തതിനെത്തുടർന്നാണ്   പൈതൃക വേരുകളിലേക്ക് മടങ്ങാനും  തുണി സഞ്ചി ഉപയോ​ഗ ആശയത്തിലക്ക്  മടങ്ങാനും തീരുമാനിച്ചത്.

നിയന്ത്രണങ്ങളും നിയമങ്ങളും ഒരു പരിധിവരെ സഹായിക്കുമ്പോഴും ഏതൊരു കാര്യത്തിനു യാഥാർഥ വിജയം വിജയം ഉണ്ടാകുന്നത് ആളുകൾ അത് അവരുടെതാക്കുന്നത് കൊണ്ടാണ്, 20 വർഷത്തിലേറെയായി നീല​ഗിരിയിൽ പ്ലാസ്റ്റിക് നിരോധിച്ചത് ചൂണ്ടിക്കാട്ടി സുപ്രിയ വ്യക്തമാക്കി.നിയമ നിർമാണത്തിനു പകരം  ജനകീയ ക്യാംപെയ്നായി മാറിയതോടെ കയ്യടിക്കാനും ഏറ്റെടുക്കാനും ആളെ കിട്ടൂ. പരിവർത്തനപരമായ മാറ്റം കൈവരിക്കുന്നതിന് ആളുകളും നിയന്ത്രണങ്ങളും പരസ്പരം പിന്തുണയ്ക്കുയും സമന്വയിപ്പിക്കുകയും വേണം.

തുറക്കുന്നത് പുതിയൊരു സംസ്കാരം

മഞ്ഞപ്പൈ വിപ്ലവത്തിന്റെ  ലക്ഷ്യം സ്വമേധയാ ബോധപൂർവം  ഏറ്റെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ്. താൻ ഏപ്പോഴും മഞ്ഞപൈയുടെ ആരാധികയായിരുന്നുവെന്നും മുത്തശ്ശിമാർ‌ ഇതുപയോ​ഗിക്കുന്നത് കണ്ടിട്ടുണ്ടെന്നും സുപ്രിയ വ്യക്തമാക്കി. കാലക്രമേണ പ്ലാസ്റ്റിക് നൽകുന്ന സൗകര്യങ്ങളെ മഞ്ഞപ്പൈ മറികടക്കും , മഞ്ഞപൈയെക്കുറിച്ചുള്ള ഓർമകളുമായി ഒട്ടേറെപ്പേർ സജീവമായി രം​ഗത്തിറങ്ങിക്കഴിഞ്ഞു. ഓരോ തവണ വീട്ടിൽ നിന്നിറങ്ങുമ്പോൾ കയ്യിൽ തുണിസഞ്ചിയുമായി നീങ്ങി തിരിച്ചെത്തി മടക്കിമാറ്റി സൂക്ഷിച്ച് വീണ്ടും ഉപയോ​ഗിക്കുയും  ചെയ്യുന്നത് പുതിയൊരു സംസ്കാരത്തിനു തന്നെ  തുടക്കമിടുകയായിരുന്നു.

മഞ്ഞ ഭക്തിയുടെ  നൈർമല്യം

മഞ്ഞപ്പൈ എന്ന പേര് എങ്ങനെ ലഭിച്ചു  എന്നതു വളരെ രസകരമാണ്. മഞ്ഞളിൽ മുക്കി അണുനാശിനായായി ഉപയോ​ഗിച്ചതു വഴിയാണിത്. ക്യാംപെയ്ൻ സംസ്ഥാന സർക്കാർ ഏറ്റെടുത്തു കഴിഞ്ഞതോടെ വൻ പ്രചാരം തന്നെ ലഭിച്ചുതുടങ്ങി.

മഞ്ഞ മംഗള നിറമാണ്. തമിഴ് ആചാരങ്ങളിൽ മഞ്ഞ നിറത്തിനു ഭക്തിയുടെ നൈർമല്യമാണ്. ക്ഷേത്രങ്ങളിൽ മഞ്ഞൾ പ്രസാദം പതിവാണ്. പഴനി ഉൾപ്പെടെ തമിഴ്നാട്ടിലെ മഹാക്ഷേത്രങ്ങളിലെല്ലാം പ്രസാദം നൽകുന്നതു പോലും മഞ്ഞ സഞ്ചിയിലാണ്. 

കുട്ടികളിലൂടെ മുന്നേറ്റം

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന വിവിധ ഏജൻസികളുമായി ചേർന്നാണ് മഞ്ഞപ്പൈ വിപ്ലവത്തിനും വിത്തുപാകുന്നത്. പ്ലാസ്റ്റിക് മാലിനം ശേഖരിക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന പ്രവർത്തകർ  തുണിസഞ്ചി കൈമാറി ജനങ്ങളെ ബോധവൽക്കരിക്കുയാണ്. ഇതിനുപുറമെ ജില്ലാ, ​ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വഴി ബോധവൽക്കരണവും ക്യാപെയ്നും തുടങ്ങിക്കഴിഞ്ഞു. സ്കുളുകളുമായി ചേർന്ന് ഇക്കോ ക്ലബുകൾ രൂപീകരിച്ച് പ്ലാസ്റ്റിക്കിനെതിരെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഭാവിയുടെ വിളക്ക് വാഹകരായ കുട്ടികളിലൂടെ മഞ്ഞപ്പൈ വിപ്ലവം അതിവേ​ഗം മുന്നേറാനാകും. ഭാവി തലമുറയ്ക്കായ് മലിനമായ  ഭൂമി കൈമാറാതെ കുറച്ച് നാളെങ്കിലും ശുദ്ധവായു ലഭ്യമാക്കാനുള്ള  ശ്രമമാണ് മഞ്ഞപ്പൈ  വിപ്ലത്തിന്റെ ആത്യന്തിക ലക്ഷ്യം. അത് നമ്മുടെ വേരുകളിലേക്കും സുസ്ഥിരമായ സമ്പ്രദായങ്ങളിലേക്കുമുള്ള  തിരിച്ചുപോക്കിലൂടെ കൈവരിക്കുകയാണ് പുതിയ വിപ്ലവത്തിലൂടെ.

English Summary: IAS Officer Revives Tamil Nadu’s Eco-Friendly ‘Manjapai’ Bags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com