ADVERTISEMENT

മഞ്ഞുകാലമായതോടെ നാസികിലെ നന്‍ദുര്‍ മധമേശ്വര്‍ പക്ഷിസങ്കേതത്തിലേക്ക് ദേശാടന പക്ഷികള്‍ വരവറിയിച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി അപൂര്‍വയിനം പക്ഷികളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. മഞ്ഞുകാലമായപ്പോള്‍ നാസികിലെ നന്‍ദുര്‍ മധമേശ്വര്‍ പക്ഷിസങ്കേതം വിരുന്നുകാരാല്‍ നിറഞ്ഞിരിക്കുകയാണ്. മറ്റാരുമല്ല ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികളാണ് ഈ അതിഥികള്‍. മഹാരാഷ്ട്രയിലെ ആദ്യത്തെ തണ്ണീര്‍തടമായ ഇവിടേക്ക് എല്ലാ വര്‍ഷവും തണുപ്പുകാലത്ത് പക്ഷികള്‍ എത്താറുണ്ടെങ്കിലും ഇത്തവണ ഗണ്യമായ വര്‍ധനയാണ് എണ്ണത്തിലുണ്ടായിരിക്കുന്നത്.

സൈബീരിയ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയ്ക്ക് പുറമെ പ്രാദേശിക ദേശാടനപക്ഷികളുടെ വലിയ നിരയും ഇവിടെ കാണാം. സന്ദര്‍ശനത്തിനായും പക്ഷികളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും കാഴ്ചക്കാരുടെ മല്‍സരമാണ്.  പ്രജനനത്തിനായി എത്തുന്നവയാണ് പക്ഷികളിലധികവും. അനുകൂലമായ കാലവസ്ഥയാണ് അവയെ  ആകര്‍ഷിക്കുന്നതെന്ന്  നാസിക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസര്‍ ശേഖര്‍ ദേവ്കര്‍ പറഞ്ഞു. ദേശാടന പക്ഷികളായ  രാജഹംസങ്ങൾ, ക്രെയിന്‍സ് എന്നിവക്ക് പുറമേ ബ്ലൂ ചിക്ക്സ്, ഗോള്‍ഡല്‍ ഫ്ലെവേഴ്സ് തുടങ്ങിയവയും ധാരളമുണ്ട്. 

English Summary: Migratory birds flock to Nandur Madhmeshwar wetland in Nashik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com