ADVERTISEMENT

മരം തുരന്ന് ചെറിയ തരികളാക്കി ഭക്ഷണമാക്കുന്ന കക്കയെ കണ്ടെത്തി കുസാറ്റ് ഗവേഷകർ. കിഴക്കൻ അറബിക്കടലിൽ നിന്നാണ് കുസാറ്റ് മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പുകളിലെ ഗവേഷകരായ ഡോ.പി.ആർ.ജയചന്ദ്രൻ. എം.ജിമ, ബ്രസീലിലെ സാവോപോളോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മാർസെൽ വെലാസ്കെസ് എന്നിവരാണ‌ു കിഴക്കൻ അറബിക്കടലിൽ നിന്നു സൈലോഫാഗൈഡേ കുടുംബത്തിൽ പെടുന്ന ആഴക്കടൽ കക്കയെ കണ്ടെത്തിയത്.

 

കുസാറ്റിലെ മറൈൻ സയൻസ് ഡീനും പരിസ്ഥിതി ഗവേഷകനുമായ പ്രഫ.ബിജോയ് നന്ദനോടുള്ള ആദര സൂചകമായി ‘സൈലോഫാഗ നന്ദാനി’ എന്നാണ് ഗവേഷകർ ഈ ഇനം കക്കയ്ക്കു പേരു നൽകിയിരിക്കുന്നത്. ആഴക്കടലിൽ വളരുന്ന ഇവയുടെ ജീവിത രീതികളെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്നു ഗവേഷകർ പറഞ്ഞു.സ്വന്തം തോടു കൊണ്ട‌ു മരം തുരന്ന് ഊർജസ്രോതസ്സായി ഉപയോഗപ്പെടുത്തുകയാണു ഇവ ചെയ്യുന്നതെന്നും ഗവേഷകർ അറിയിച്ചു.

 

English Summary: New species of wood-boring, deep-sea mollusc found in Arabian sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com