ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയില്‍ വന്‍മാറ്റം വരുന്നുവെന്ന് കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പഠന റിപ്പോര്‍ട്ട്. മഴക്കാലത്ത് വന്‍ കൂമ്പാരമേഘങ്ങള്‍ രൂപപ്പെടുന്നുവെന്നും ഇത് മേഘവിസ്ഫോടനങ്ങള്‍ക്കും മിന്നല്‍പ്രളയങ്ങള്‍ക്കും ഇടയാക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. വ്യക്തമാക്കുന്നു. ഡോ.എസ്. അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്.  

 

ഒന്നോ രണ്ടോ മണിക്കൂറില്‍ പെയ്യുന്ന അതിതീവ്രമഴ, വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമായി സര്‍വ്വത്രനാശം വിതക്കുന്ന കാഴ്ചകളാണ് 2018 മുതൽ കേരളമെമ്പാടും കണ്ടുവരുന്നത്. ഒരു ദിവസം കൊണ്ടു പെയ്യേണ്ട മഴ കുറഞ്ഞ സമയത്തില്‍പെയ്യുന്ന പ്രതിഭാസം പഠന വിധേയമാക്കിയത് കൊച്ചി സര്‍വകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റിസേർച്ച് സെന്ററിലെ ശാസ്ത്ര‍ജ്ഞരാണ്.  

 

1980 മുതല്‍ 1999 വരെയുള്ള മഴയുടെ സ്വഭാവവും 2000 മുതല്‍ 2019 വരെയുള്ള മഴയും താരതമ്യം ചെയ്തായിരുന്നു പഠനം. കൂടാതെ 2018 മുതലുള്ള കേരളത്തിലെ തീവ്രമഴയും പഠന വിധേയമാക്കി.  ചെറുമേഘ വിസ്ഫോടനങ്ങളും തുടര്‍ന്നുള്ള മിന്നല്‍പ്രളയവും സൃഷ്ടിക്കുന്നത് അന്തരീക്ഷതത്ിലേക്ക് കീലോമീറ്ററുകളോളം ഉയര്‍ന്നു നില്‍ക്കുന്ന കൂമ്പാര മേഘങ്ങളാണെന്ന് കണ്ടെത്തി.  അറബികടല്‍അസാധാരണമാം വിധം ചൂടുപിടിക്കുന്നതിനാലാണ് ഇത്തരം മേഘങ്ങള്‍ രൂപമെടുക്കുന്നതെന്ന്  പഠനം വ്യക്തമാക്കുന്നു.

 

രാജ്യാന്തര ശാസ്ത്ര ജേര്‍ണലായ നേച്ചർ പോർട്ട്ഫോളിയോ മാഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് കൊച്ചി സര്‍വകലാശാലയിലെ ഗവേഷകര്‍. ലഘുമേഘ വിസ്ഫോടനങ്ങളും തുടര്‍ന്നുള്ള പ്രളയസാധ്യയും കണക്കിലെടുത്തേകേരളത്തിലെ വികസന പദ്ധതികളും പൊതു സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യാവൂ എന്നാണ് ഈ പഠനം മുന്നോട്ടു വെക്കുന്ന പ്രധാന നിര്‍ദേശം. 

 

English Summary: High clouds, heat in the Arabian Sea; Climate change in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com