ചക്രവാത ചുഴികൾ സജീവം; സംസ്ഥാനത്ത് വ്യാപക മഴ ; ഇതുവരെ ലഭിച്ചത് 89% അധിക വേനൽമഴ

 Rains to continue in Kerala
SHARE

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ ലഭിക്കും. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തു ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. ലക്ഷദ്വീപിന് സമീപവും വടക്കൻ തമിഴ് നാട്ടിലും നിലനിൽക്കുന്ന ചക്രവാത ചുഴികൾ മഴ തുടരാൻ കാരണമായിട്ടുണ്ട്. കൂടാതെ പടിഞ്ഞാറൻ കാറ്റും ശക്തി പ്രാപിച്ചു. മൺസൂൺ ആൻഡമൻ ദ്വീപ സമൂഹങ്ങളിൽ നിന്ന് ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തും.  24 നും 27 നും ഇടയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരിക്കും. തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഇന്നലെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ബാബു മരിച്ചു. ഒപ്പമുള്ളയാൾ രക്ഷപ്പെട്ടു. 

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിലും നിക്കോബാർ മേഖലയിലും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം എത്തിച്ചേർന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കാം.

19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ മിന്നലോടുകൂടി മഴ പെയ്യാം. വരുംദിനങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 10.30 മുതൽ അർധരാത്രി വരെയും കടലിൽ വേലിയേറ്റം ശക്തമാകും. സംസ്ഥാനത്ത് മാർച്ച് 1 മുതൽ ഇന്നലെ വരെ 89% അധിക വേനൽമഴ ലഭിച്ചെന്നാണു കണക്ക്.

English Summary:  Rains to continue in Kerala today, Orange Alert in 4 districts

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA