ADVERTISEMENT

ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചിയെന്ന് അറിയപ്പെടുന്ന അഗുംബെയെ മഴ കണക്കിൽ മറികടന്ന് ഉഡുപ്പി. കർണാടക ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം 2021ൽ 7949 മില്ലിമീറ്റർ മഴയാണ് ഉഡുപ്പിയിൽ പെയ്തത്. ഈ കാലയളവിൽ ശിവമൊഗ്ഗ തീർഥഹള്ളി താലൂക്കിൽ ഉൾപ്പെടുന്ന അഗുംബയിൽ 5730 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 

 

2015 മുതലാണ് മഴക്കാടുകൾക്ക് പ്രസിദ്ധിയാർജിച്ച അഗുംബയിൽ പെയ്യുന്ന മഴയുടെ തോത് കുറഞ്ഞുവന്നത്.  ഉഡുപ്പിയിലെ ഹെബ്രിയിൽ മാത്രം 9340 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പശ്ചിമഘട്ട മേഖലയിലെ  വനനശീകരണവും മണ്ണെടുപ്പുമാണ് കാലാവസ്ഥയിൽ കാര്യമായ മാറ്റം വരുത്തിയതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്ലൈറ്റ് ചേഞ്ച് വിഭാഗം ഗവേഷകൻ ടി.വി.രാമചന്ദ്ര പറഞ്ഞു.

 

English Summary: Shift in rain pattern: Udupi to replace Agumbe as Cherrapunji of south?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com