ADVERTISEMENT

കാലവർഷം ആദ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാകും പെയ്തിറങ്ങുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളാണ് ഇതു സംബന്ധിച്ച സൂചന നൽകുന്നത്. കാറ്റ് അനുകൂലമായാൽ വൈകാതെ കാലവർഷം എത്തുമെങ്കിലും അതു കഴിഞ്ഞു ദുർബലമാകാനും സാധ്യതയുണ്ട്.

 

തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലദ്വീപ് മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്കു കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 4 ദിവസം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത ഉണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നു യെലോ അലർട്ട് പ്രഖ്യാപിച്ചു.

 

English Summary: Arrival of monsoon in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com