ADVERTISEMENT

ഡൽഹി നഗരത്തിൽ ‘ഹീറ്റ് അറ്റാക്ക്’. ഉഷ്ണതരംഗം അതിരൂക്ഷമായിരുന്ന ഇന്നലെ ഉയർന്ന താപനില പലയിടത്തും 45 ഡിഗ്രി കടന്നു.  മുൻഗേഷ്പുരിൽ  ഉയർന്ന താപനില 47.3 ഡിഗ്രിയാണു രേഖ‌പ്പെടുത്തിയത്. ശനിയാഴ്ച ഇതു 47 എന്ന നിലയാണ് ഇവിടെ രേഖ‌‌പ്പെടുത്തിയത്. അതേസമയം നഗരത്തിലെ പ്രധാന നീരീക്ഷണ ക‌േന്ദ്രമായ സഫ്ദർജങ്ങിൽ 44.2 ഡിഗ്രിയാണ് ഉയർന്ന താപനില രേഖ‌പ്പെടുത്തിയത്.

 

രാവിലെ മുതലേ ചൂട് ശക്തമായ നഗരത്തിൽ ഉച്ചയോടെ അത്യുഷ്ണമാണ് അനു‌ഭവപ്പെട്ടത്. ചൂടിൽ നഗരം പൊള്ളിയതോടെ ആളുകൾ നിരത്തിൽ നി‌ന്നു താമസകേന്ദ്രങ്ങളിലേക്കും മറ്റും ഉൾവലിഞ്ഞു. വരും ദിവസങ്ങളിലും സമാനമായ അവസ്ഥയാണു കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. നജഫ്ഗഡ് നിരീക്ഷണ കേന്ദ്രത്തിൽ 46.3 ഡിഗ്രിയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

 

സ്പോർട്സ് കോംപ്ലക്സിൽ  46.6 ഡിഗ്രി, റിഡ്ജിൽ 45.7 ഡിഗ്രി, പാലത്തു 44.5 ഡിഗ്രി, പിതംപുരയിൽ 46.2 ഡിഗ്രി എന്നിങ്ങനെയായിരുന്നു താപനില. പിതംപുരയിൽ താഴ്ന്ന താപനില 33.4 ഡിഗ്രിയും ഫരീദാബാദിൽ 33.2 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്. സ്പോർട്സ് കോംപ്ലക്സിൽ  31.7 ഡിഗ്രി, പാലത്തു 30.7 ഡിഗ്രി എ‌ന്നിങ്ങനെയായിരുന്നു കുറഞ്ഞ താപനില.

 

ഉഷ്ണതരംഗം ശക്തമായ നഗരത്തിൽ പലയിടത്തും ഞായറാഴ്ച താപനില 47 ഡിഗ്രി കടന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാകുമെന്നും ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം. സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ കൂടിയ താപനില 43.9 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വ‌െള്ളിയാഴ്ച ഇതു 42.9 ഡിഗ്രിയായിരുന്നു. ഉഷ്ണക്കാറ്റ് സാഹചര്യത്തിൽ നഗരത്തിൽ യെലോ അലർ്ട്ട് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചു.

 

English Summary: Severe Heatwave To Worsen In Delhi. Some Areas Hit 46 Degrees Yesterday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com