കടലിലെ പ്ലാസ്റ്റിക് ശുചിയാക്കാൻ ചൈനീസ് മീൻ: ആശങ്കയോടെ പരിസ്ഥിതിവാദികൾ

Scientists unveil bionic robo-fish to remove microplastics from seas
Image Credit: Shutterstock
SHARE

കടലിനടിത്തട്ടിലെ പ്ലാസ്റ്റിക് വൃത്തിയാക്കാൻ ചൈനീസ് നിർമിത കൃത്രിമ മീൻ. ചൈനയിലെ സിച്വാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ മീനുകളെ വികസിപ്പിച്ചെടുത്തത്. വെള്ളത്തിലുള്ള മൈക്രോപ്ലാസ്റ്റിക്സ് ശേഖരിക്കാൻ ശേഷിയുള്ള ഇവയ്ക്ക് വളരെ വേഗത്തിൽ നീങ്ങാനും സാധിക്കും. സമുദ്രമലിനീകരണം പരിസ്ഥിതി ശാസ്ത്രജ്ഞർക്ക് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇതു തടയിടാനായുള്ള മനുഷ്യവിഭവശേഷി കുറയ്ക്കാനും ജലശുദ്ധീകരണം ത്വരിത വേഗത്തിൽ സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സാങ്കേതികവിദ്യ.

വാലുകൾ അടിച്ചുകൊണ്ടു മുന്നോട്ടു നീങ്ങുന്ന മീൻ വലിയ ജലാശയങ്ങളിൽ നിന്നു പ്ലാസ്റ്റിക് ശേഖരിക്കും. വെറും അരയിഞ്ച് മാത്രമാണ് ഈ റോബട്ടിക് മത്സ്യങ്ങളുടെ നീളം. ചെറിയ വലുപ്പം മാത്രമുള്ളതിനാൽ ഇവയ്ക്ക് തീരെ വലുപ്പം കുറഞ്ഞ സുഷിരങ്ങളിലും മറ്റു മേഖലകളിലുമൊക്കെ കടക്കാനും വിജയകരമായി പ്ലാസ്റ്റിക് ശേഖരിച്ചുമാറ്റാനും കഴിയും. എന്നാൽ ഈ വലുപ്പമേയുള്ളുവെങ്കിലും ഇവയുടെ ഭാരവാഹകശേഷി വളരെ കൂടുതലാണ്.5 കിലോ വരെ ഭാരമുള്ള വസ്തുക്കളെ ഇവയ്ക്ക് പൊക്കിയെടുക്കാമെന്നും വഹിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സമുദ്രമാലിന്യം ശേഖരിക്കുന്ന ഈ മത്സ്യങ്ങൾ ഞൊടിയിടയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ചിലർ അനുകൂലിച്ചപ്പോൾ ചിലർ ആശങ്കയുണർത്തുന്ന ഒരു ചോദ്യം മുന്നോട്ടു വച്ചു. യഥാർഥ മീനുകൾ ഈ ചെറുറോബട് മീനുകളെ കണ്ട് ഇരയെന്നു തെറ്റിദ്ധരിക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്താൽ എന്താകും സ്ഥിതിയെന്ന് അവർ ചോദിക്കുന്നു. യഥാർഥ മത്സ്യങ്ങൾ ഇവയെ കഴിച്ചാൽ അവ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് പരിസ്ഥിതിവാദികൾ പറയുന്നു. നിത്യോപയോഗത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന ചെറുപ്ലാസ്റ്റിക് തരികളാണു മൈക്രോപ്ലാസ്റ്റിക്സ്. 

ലോകത്തെമ്പാടും ശതകോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകളുണ്ട്. ഇവയെ ഒഴിവാക്കാൻ പാടായതിനാൽ ഇവ പരിസ്ഥിതിയിലേക്കും ചിലപ്പോൾ ഭക്ഷണത്തിൽ പോലും കലരുകയും ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. പുതുതായി വികസിപ്പിച്ച കൃത്രിമ മീൻ സാങ്കേതികവിദ്യ നാനോടെക്നോളജിയുടെ സാധ്യതകൾ ഒരുപാട് ഉപയോഗിക്കുന്നവയാണ്. ഭാവിയിൽ മൈക്രോപ്ലാസ്റ്റിക്സിനെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിൽ നാനോടെക്നോളജി നിർണായക സംഭാവനകൾ നൽകുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

English Summary: Scientists unveil bionic robo-fish to remove microplastics from seas

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS