പ്ലാസ്റ്റിക്കുകളിൽ പറ്റിപ്പിടിച്ച് മാരകമായ വൈറസുകൾ; മുന്നറിയിപ്പുമായി ഗവേഷകർ

Microplastics help viruses survive longer in water, remain infectious: Study
Image Credit: Shutterstock
SHARE

ഇന്ന് രാജ്യാന്തര പ്ലാസ്റ്റിഗ് ബാഗ് വിരുദ്ധദിനം. മൈക്രോപ്ലാസ്റ്റിക്സിനെതിരായ അവബോധം സൃഷ്ടിക്കുന്നതിനാ‍ൽ ലോകത്ത് വലിയ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തിറങ്ങിയിരിക്കുന്നു. തടാകങ്ങളിലും പുഴകളിലും മറ്റു ജലാശയങ്ങളിലുമൊക്കെ അടിഞ്ഞുകൂടിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്സ് ശേഖരത്തിന് മനുഷ്യർക്ക് ഹാനികരമായ വൈറസുകളെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണു പഠനം. എൻവയോൺമെന്റൽ പൊല്യൂഷൻ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ വിവരങ്ങൾ വെളിവായത്.

ഛർദ്ദി, വയറിളക്കം എന്നീ രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളാണ് മൈക്രോപ്ലാസ്റ്റിക് തരികളിൽ പറ്റിപ്പിടിച്ച് നിലനിൽക്കുക. ശുദ്ധജലത്തിൽ 3 ദിവസം വരെ ഈ വൈറസുകൾക്ക് നിൽക്കാനുള്ള ശേഷിയുണ്ട്. സ്കോട്‌ലൻഡിലെ സ്റ്റിർലിങ് സർവകലാശാലയിലെ ഗവേഷകരാണ് വൈറസുകളും മൈക്രോപ്ലാസ്റ്റിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. ചെറിയ മൈക്രോപ്ലാസ്റ്റിക് തരികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകൾക്ക് സ്വാഭാവിക സാഹചര്യത്തേക്കാളും കൂടുതൽ സമയം നിലനിൽക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇരുപതു വർഷങ്ങൾക്കു മുൻപാണു മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ചു കണ്ടെത്തൽ നടന്നത്. 

ഇന്ന് ലോകത്തെ എല്ലാ മുക്കിലും മൂലയിലും സമുദ്രത്തിൽ പോലും ഇവയുണ്ട്. ധാന്യമണികളേക്കാൾ ചെറുതായ ഇവയെ മനുഷ്യരും മൃഗങ്ങളും വെള്ളം കുടിക്കുമ്പോളും ശ്വസിക്കുമ്പോളുമൊക്കെ ചെറിയ അളവുകളിൽ അകത്താക്കുന്നുണ്ട്. ഔദ്യോഗികമായി പറഞ്ഞാൽ 5 മില്ലിമീറ്ററിൽ കുറവ് വലുപ്പമുള്ള പ്ലാസ്റ്റിക് തരികളെ മൈക്രോപ്ലാസ്റ്റിക് എന്ന ഗണത്തിൽ ഉൾപ്പെടുത്താം. ഒട്ടേറെ ശ്രോതസ്സുകളിൽ നിന്നു മൈക്രോപ്ലാസ്റ്റിക് പ്രകൃതിയിലെത്തുന്നുണ്ട്. കോസ്മെറ്റിക് ഉത്പന്നങ്ങൾ,ചിലയിനം വസ്ത്രങ്ങൾ, കുപ്പികൾ ബാഗുകൾ എന്നിവയെല്ലാം ഇതിനു വഴിവയ്ക്കും.ജലാശയങ്ങളിലെ ജലജീവികൾ മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.

നേരിട്ടും സീവേജ് ലൈനുകൾ വഴിയും മൈക്രോപ്ലാസ്റ്റിക്കുകൾ നദികളിലും ജലാശയങ്ങളിലുമൊക്കെയെത്താം. സീവേജ് ലൈനുകളിൽ കൂടിയെത്തുന്ന പ്ലാസ്റ്റിക്കിൽ പറ്റിപ്പിടിച്ചാണു വൈറസുകൾ ജലാശയങ്ങളിലെത്തുന്നത്. ദഹനവ്യവസ്ഥയ്ക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന നോറോവൈറസ്, റോട്ടവൈറസ് തുടങ്ങിയ വൈറസുകളാണ് ഇങ്ങനെയെത്തുന്നവയിൽ അധികവും. റോട്ടവൈറസ് മൈക്രോപ്ലാസ്റ്റിക്കിൽ പറ്റിപ്പിടിച്ചിരിക്കാൻ മിടുക്കനാണെന്നും ഗവേഷകർ കണ്ടെത്തി. വൈറൽ എൻവലപ് എന്ന പുറം പാളിയില്ലാത്ത വൈറസാണു റോട്ടവൈറസ്. ഈ ഘടനാ സവിശേഷതയാണ് ഇവയെ പ്ലാസ്റ്റിക്കുമായി പറ്റിപ്പിടിച്ചിരിക്കാൻ പ്രാപ്തരാക്കുന്നത്.

English Summary: Microplastics help viruses survive longer in water, remain infectious: Study

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS