തിമിംഗലങ്ങളെ കൊന്നൊടുക്കുന്ന പ്ലാസ്റ്റിക്: ഉലയുന്നത് സമുദ്ര സന്തുലിതാവസ്ഥ

 The alarming trend of beached whales filled with plastic, explained
Image Credit: Shutterstock
SHARE

പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യരെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങളെയാണു ബാധിക്കുക. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും മറ്റു വസ്തുക്കളും കഴുത്തിൽ കുടുങ്ങിയ പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും പ്രചരിക്കാറുണ്ട്. കരയിലെ മൃഗങ്ങളെക്കാൾ പ്ലാസ്റ്റിക്കിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജീവികളാണു സമുദ്രജീവികൾ. ഇക്കൂട്ടത്തിൽ തന്നെ തിമിംഗലങ്ങൾ ഈ പ്രതിസന്ധിയാൽ വളരെയേറെ ബാധിക്കപ്പെട്ട ജീവികളാണ്. 2019ൽ വയറ്റിൽ 40 കിലോയിലധികം പ്ലാസ്റ്റിക്കുമായി ഒരു തിമിംഗലം ഫിലിപ്പൈൻസിലെ ഒരു കടപ്പുറത്തടിഞ്ഞതിന്റെ വാർത്ത വളരെയേറെ ശ്രദ്ധ നേടിയിരുന്നു. അതേവർഷം തന്നെ സ്കോട്‌ലൻഡിലെ തീരത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റിൽ നിന്നു കണ്ടെത്തിയത് 100 കിലോ പ്ലാസ്റ്റിക്കാണ്.

മലേഷ്യയിൽ 2018ൽ അവശനായി കാണപ്പെട്ട ഒരു പൈലറ്റ് തിമിംഗലം അഞ്ച് ദിവസം സമുദ്രത്തിൽ വെപ്രാളം കാണിച്ചു. ഈ തിമിംഗലത്തിന്റെ നില ജനശ്രദ്ധയാകർഷിക്കുകയും തായ്‌ലൻഡ്, മലേഷ്യൻ അധികൃതർ ഇതിനെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്തു. എന്നാൽ 5 ദിവസങ്ങൾ രോഗലക്ഷണങ്ങൾ കാട്ടിയശേഷം ഈ തിമിംഗലം ഛർദ്ദിച്ചു ചത്തു. ഇതിന്റെ വയറ്റിൽ എൺപതോളം പ്ലാസ്റ്റിക് ബാഗുകളാണു കണ്ടെത്തിയത്. തീറ്റിയെന്ന് വിചാരിച്ച് ഇത് അകത്താക്കിയതായിരുന്നു തിമിംഗലം. ഇത്രത്തോളം പ്ലാസ്റ്റിക് വയറിൽ നിറഞ്ഞതോടെ ഭക്ഷണം കഴിക്കാനാകാതെ തിമിംഗലം മരിച്ചു.

The alarming trend of beached whales filled with plastic, explained
Image Credi: Shutterstock

തിമിംഗലങ്ങൾ ലോക പരിസ്ഥിതി രംഗത്തെ നിർണായകമായ കണ്ണികളാണ്. തിമിംഗലങ്ങളെ സംരക്ഷിച്ചാലേ സമുദ്ര ആരോഗ്യത്തിന്റെ സംരക്ഷണം സാധ്യമാകൂ എന്നു ഡോക്ടർമാർ പറയുന്നു. ഭൂമിയിൽ 1000 മരങ്ങൾ ശേഖരിക്കുന്ന കാർബണിന്റെ അതേ അളവിൽ കാർബൺ തിമിംഗലങ്ങൾ ശേഖരിക്കുന്നു എന്നു പരിസ്ഥിതി വിദഗ്ധർ പറയുന്നു.ഓരോവർഷവും 3 ലക്ഷത്തിലധികം തിമിംഗലങ്ങളും ഡോൾഫിനുകളും മറ്റും പ്ലാസ്റ്റിക്കുകളുടെ കെണിയിൽ പെടുന്നു. പലതും പതുക്കെയുള്ള വേദനാജനകമായ മരണത്തെയും അഭിമുഖീകരിക്കുന്നു.

തിമിംഗലങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നാലുതരത്തിലെ പ്ലാസ്റ്റിക് വസ്തുക്കളാണെന്ന് 2016ൽ ഒരു ഗവേഷണത്തിൽ ശാസ്ത്രജ്‍ഞർ കണ്ടെത്തിയിരുന്നു. മീൻവലകളാണ് ഇതിൽ പ്രധാനം.പ്ലാസ്റ്റിക് ബാഗുകൾ രണ്ടാംസ്ഥാനത്തുണ്ട്. ബലൂണുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. പ്ലാസ്റ്റി ഷീറ്റുകൾ, ബാഗുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഫ്ലെക്സിബിൾ പ്ലാസ്റ്റിക് വസ്തുക്കൾ തിമിംഗലങ്ങളുടെ ആമാശയത്തിൽ ബ്ലോക്കുണ്ടാക്കുകയും ചെയ്യും. ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത് ഇങ്ങനെയാണ്. തിമിംഗലങ്ങൾ മാത്രമല്ല, ഏഴുന്നൂറിലധികം സമുദ്രജീവികൾ പ്ലാസ്റ്റിക്കിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്നു വിദഗ്ധർ പറയുന്നു.

English Summary: The alarming trend of beached whales filled with plastic, explained

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS