പ്രത്യേകതരം ഈച്ചയുടെ ഉപദ്രവത്തെ തുടര്‍ന്ന് സിക്കിമില്‍ നൂറ് കണക്കിന് എന്‍ജിനീയറിങ് വിദ്യാർഥികൾക്ക് അണുബാധ. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള നെയ്‌റോബി ഈച്ചകളാണ് രോഗം പരത്തുന്നതെന്നാണ് കണ്ടെത്തൽ. വിദ്യാര്‍ഥികളുടെയെല്ലാം തൊലിപ്പുറത്ത് പൊള്ളലേറ്റതു പോലെയുള്ള അണുബാധ ഉണ്ടായതിനെ തുടർന്ന് ചികില്‍സ തേടുകയായിരുന്നു. സിക്കിം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണ് നെയ്റോബി ഈച്ചകളുടെ ശല്യം കാരണം ദുരിതത്തിലായത്. ക്യാംപസിൽ ഈച്ചകൾ പെറ്റ് പെരുകുകയാണെന്നാണ് റിപ്പോർട്ട്.
ഈച്ചയില്‍ നിന്നുള്ള അണുബാധയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥിക്ക് കൈയിൽ ശസ്ത്രക്രിയ നടത്തി. നാട്ടുകാര്‍ക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളകളെയും കീടങ്ങളെയും ആക്രമിക്കുന്ന ജീവിയാണ് നെയ്റോബി ഈച്ചകൾ. എന്നാൽ ഇവ ശരീരത്തിൽ കയറിപ്പറ്റിയാൽ അപകടമാണ്. ഇവ പുറപ്പെടുവിക്കുന്ന ആസിഡാണ് തൊലിപ്പുറത്ത് പൊള്ളല്‍ ഏല്‍പ്പിക്കുന്നതെന്നും ഇവ ഇരുന്ന ശരീരഭാഗം നന്നായി സോപ്പിട്ട് ശുചിയാക്കണമെന്നും ആരോഗ്യവകുപ്പ് അദികൃതർ വ്യക്തമാക്കുന്നു.
English Summary: Sikkim: Nairobi flies spotted, over 100 SMIT students infected