മലമുകളിലെത്തിയപ്പോൾ അപ്രതീക്ഷിത ഹിമപാതം; ഭയന്നുവിറച്ച് സഞ്ചാരികൾ– വിഡിയോ

Shocking video shows advancing avalanche on Kyrgyzstan mountain
Grab Image from video shared on Twitter by James Withers
SHARE

മലകയറാനെത്തിയ സഞ്ചാരികളെ ഭീതിയിലാഴ്ത്തി കനത്ത ഹിമപാതം. കിർഗിസ്ഥാനിലാണ് നടുക്കുന്ന സംഭവം. ടിയാൻ ഷാൻ മലകയറാനെത്തിയ സഞ്ചാരികളാണ് കനത്ത ഹിമപാതത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തെളിഞ്ഞ ആകാശവും പാറക്കെട്ടുകളും നിറഞ്ഞ മലമുകളിൽ നിന്ന് വലിയ ശബ്ദത്തോടെ മഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സഞ്ചാരികൾ വ്യക്തമാക്കി.

10 പേരാണ് ടിയാൻ ഷാൻ മലമുകളിലേക്ക് ട്രക്കിനെത്തിയത്. 9 ബ്രിട്ടിഷ് സ്വദേശികളും ഒരു അമേരിക്കൻ സ്വദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ മലയുടെ ഏറ്റവും മുകളിലെത്താൻ ഏതാനും മിനിട്ടുകൾ മാത്രമുള്ളപ്പോഴാണ് ഹിമപാതമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ കുതിരപ്പുറത്തായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഹാരി ഷിമ്മിൻ ആണ് മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ പകർത്തിയത്. സംഘാംഗങ്ങളിൽ നിന്നും മാറി ചിത്രങ്ങളെടുക്കാനായി മറ്റോരു വശത്തേക്ക് കടന്നപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ മഞ്ഞ് ഇരച്ചെത്തിയത്, മല മുകളിൽ നിന്ന് വലിയ ശബ്ദത്തോടെ മഞ്ഞ് ഇരച്ചെത്തുന്നത് കണ്ട് ദൃശ്യം പകർത്തുകയായിരുന്നു. സുരക്ഷിതമായ സ്ഥലം കണ്ടെത്തി ഓടിമാറി പാറയുടെ അടിയിൽ കയറിയെങ്കിലും നിമിഷങ്ങൾക്കകം മഞ്ഞ് താഴേക്ക് ഇരച്ചെത്തി. മഞ്ഞ് മുകളിലേക്കു വീണതോടെ വെളിച്ചം മങ്ങി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഏതാനും നിമിഷങ്ങൾക്കകം ഹിമപാതം അവസാനിച്ചതോടെ അവിടെ നിന്നു പുറത്തുകടന്നു. ഹാരിയുടെ ശരീരത്തിൽ മുഴുവൻ മഞ്ഞു പൊതിഞ്ഞിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചിരുന്നില്ല.

ഉടൻതന്നെ ഹാരി സംഘംഗങ്ങളുടെ സമീപത്തെത്തി. അവരും സുരക്ഷിതരാണെന്ന് കണ്ടതോടെ ആശ്വാസമായി. കുതിരപ്പുറത്തുണ്ടായിരുന്ന സ്ത്രീകൾക്ക് മഞ്ഞുവീഴ്ചയിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ  മുറിവുകളൊഴിച്ചാൽ സംഘത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരുന്നു. ഉടൻതന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി. അൽപം സമയം മുൻപാണ് മഞ്ഞ് വീഴ്ചയുണ്ടായിരുന്നതെങ്കിൽ ഇതേക്കുറിച്ച് വിശദീകരിക്കാൻ തങ്ങൾ ആരും തന്നെ ജീവനോടെ അവശേഷിക്കുകയില്ലായിരുന്നുവെന്നും ഹാരി വ്യക്തമാക്കി. ഹാരി പകർത്തിയ ദൃശ്യം ഇപ്പോൾ തന്നെ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Shocking video shows advancing avalanche on Kyrgyzstan mountain

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS