ADVERTISEMENT

രൂക്ഷമായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ വലയുകയാണ് കാസര്‍കോട് വലിയപറമ്പ് തീരദേശവാസികള്‍. എല്ലാ വര്‍ഷവും കടല്‍ക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം അപകടാവസ്ഥ കണക്കിലെടുത്ത് തീരദേശത്തുള്ള കുടുംബങ്ങളോട് മാറി താമസിക്കാന്‍ ഫിഷറീസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.എല്ലാ വര്‍ഷവും മഴക്കാലമാകുമ്പോള്‍ വലിയപറമ്പ് തീരദേശത്തുള്ളവര്‍ ആശങ്കയുടെ മുള്‍മുനയിലാണ്. ഏത് നിമിഷവും കടല്‍ പ്രക്ഷുബ്ധമായേക്കാം. ഈ വര്‍ഷവും സമാനഗതി തന്നെ. ഉദിനൂര്‍ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വീടുകളിലേക്ക് തിരമാലകള്‍ ഇരച്ചുകയറി തുടങ്ങി. 

 

കടല്‍ത്തീരത്തുള്ള തെങ്ങുകളും കാറ്റാടി മരങ്ങളും നിലംപൊത്തി. അപകടം ഒഴിവാക്കാന്‍ തീരത്തുള്ള കുടുംബങ്ങളോട് മാറിതാമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ആകെയുള്ള കിടപ്പാടം വിട്ടുപോകാന്‍ ആരും തയ്യാറാകുന്നില്ല. കന്നുവീട് , തയ്യില്‍ സൗത്ത്, തൃക്കരിപ്പൂര്‍  എന്നിവിടങ്ങളിലും കടലേറ്റമുണ്ട്. കടലാക്രമണം ചെറുക്കാനായി ജിയോ ട്യൂബ്, പുലിമുട്ട് തുടങ്ങിയ പദ്ധതികളെല്ലാം ജനപ്രതിനിധികളുടെ വാക്കുകളില്‍ മാത്രം ഒതുങ്ങി. ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

 

English Summary: Beaches in Kasaragod facing sea erosion threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com