ADVERTISEMENT

കലിഫോർണിയയിൽ നാശം വിതച്ച് കാട്ടുതീ. യോസെമിറ്റി ദേശീയോദ്യാനത്തിലെ വിഖ്യാതമായ ഭീമൻ സെക്കോയ മരങ്ങൾക്കു തൊട്ടടുത്തു വരെ തീനാളങ്ങളെത്തി. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങൾ കൊടുംചൂടിന്റെ പിടിയിൽ തുടരുന്നതിനിടെയാണ് സെൻട്രൽ കലിഫോർണിയയിലെ തീപിടുത്തം. മരിപോസ കൗണ്ടിയിൽ മിഡിപൈൻസ് പട്ടണത്തിനു സമീപം വെള്ളിയാഴ്ച തുടങ്ങിയ കാട്ടുതീ ആളിപ്പടർന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. 

 

വേനലിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളിലേക്ക് തീപ്പൊരി പറന്നു വീണ് തീ വലുതാകുകയാണ്. ഞായറോടെ 52 ചതുരശ്ര കിലോമീറ്റർ കാട് കത്തിയമർന്നു. സിയെറ നെവാഡ മലയടിവാരത്തിനടുത്തായി താമസിക്കുന്ന 6000 പേരെ ഒഴിപ്പിച്ചു. പത്തോളം വീടുകൾ കത്തിനശിച്ചു. കലിഫോർണിയ ഗവർണർ മരിപോസയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണതരംഗം മൂലം യുഎസിന്റെ പലഭാഗങ്ങളിലും താപനില ഉയർന്നു.

 

English Summary: Over 6,000 People Evacuated As California's "Explosive" Wildfire Grows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com