‘ഒരു നീരാളിയെപ്പോലെ ഭീകരൻ...’ തെക്കുപടിഞ്ഞാറൻ പോർച്ചുഗീസ് നഗരമായ ജിറോണ്ടേയുടെ മേഖലാ പ്രസിഡന്റായ ജീൻ ലുക് ഗ്ലെസി യൂറോപ്പിലുടലെടുത്ത വമ്പൻ താപതരംഗത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. എങ്ങനെ പറയാതിരിക്കും? യൂറോപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു കുളിർ സ്പർശമാണ് മിക്കവരുടെയും മനസ്സിൽ (ചൂടേറിയ രാജ്യങ്ങളും യൂറോപ്പിൽ ഉണ്ട്). എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ക്രമാതീതമായ രീതിയിൽ താപവിന്യാസം ഉയർന്നിരിക്കുകയാണ് യൂറോപ്പിൽ. ഹിമാനികൾ ഉരുകുന്നു, കാട്ടുതീ പലയിടങ്ങളെയും ആക്രമിച്ചു കരിക്കുന്നു. എന്തുകൊണ്ടാണ് യൂറോപ്പിൽ താപതരംഗം ഇത്രത്തോളം ശക്തമാകുന്നത്? ലോകമെമ്പാടും കാലവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപതരംഗങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ യൂറോപ്പിൽ താപതരംഗങ്ങളുടെ തോതും വ്യാപ്തിയും കൂടുതലാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്.
HIGHLIGHTS
- പോർച്ചുഗലിലെ പിനാഓയിലാണ് ഏറ്റവും വലിയ താപനില റെക്കോർഡ് ചെയ്തത്– 47 ഡിഗ്രി സെൽഷ്യസ്.