മഴയിൽ കുതിർന്ന് ചെന്നൈ നഗരം, ഇതുവരെ തമിഴ്നാട്ടിൽ പെയ്തത് 94 ശതമാനം അധികമഴ

Chennai rain affects traffic on several roads
Grab image from video shared on twitter by Balamurugan/ Twitter
SHARE

ചെന്നൈ അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബുധനാഴ്ച രാവിലെ നഗരത്തിലെ ഗതാഗതം താറുമാറായി. രാത്രിയിൽ പെയ്ത മഴ മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ടാക്കി. രാവിലത്തെ തിരക്കേറിയ സമയത്തും മഴ തുടർന്നതോടെ സ്കൂളുകളിലേക്കും ഓഫിസുകളിലേക്കും പോകേണ്ടവർ ബുദ്ധിമുട്ടിലായി. തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ ഇതുവരെ തമിഴ്നാട്ടിൽ 94 ശതമാനം മഴ അധികം ലഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ. 

ജൂൺ 1 മുതൽ ഓഗസ്റ്റ് 2 വരെയുള്ള കാലത്ത് 242.9 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്തു ലഭിച്ചത്. ഇത് ശരാശരിയേക്കാൾ 94 ശതമാനം കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങൾ കൂടി കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ സേനകൾ പൂർണ ജാഗ്രതയിലാണ്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളുടെ 4 വീതം കമ്പനികൾ വിവിധ ജില്ലകളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

English Summary: Chennai rain affects traffic on several roads

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}