നൂലുകളിൽ കുരുങ്ങി ചാവുന്നത് നൂറുകണക്കിനു പക്ഷികള്‍; പട്ടമല്ല പ്രശ്നം, പുറത്താക്കേണ്ടത് ചൈനീസ് മാഞ്ചയെ

Delhi HC junks plea seeking ban on kite flying, asks cops to ensure Chinese manjha ban is enforced
Image Credit: Natalia Zhabalieva/ Shutterstock
SHARE

ഡൽഹിയിൽ പട്ടംപറത്തൽ നിരോധിക്കാൻ കഴിയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പട്ടം പറത്താൻ ഉപയോഗിക്കുന്ന അപകടകാരിയായ ചൈനീസ് മാഞ്ചയുടെ നിരോധനം നടപ്പാക്കാൻ സർക്കാരും പൊലീസും കർശന നടപടിയെടുക്കണമെന്നു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ജനങ്ങളുടെ സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമാണു പട്ടംപറത്തലെന്നു കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തുന്നതല്ല പ്രശ്നമെന്നും ചില്ലു പൊതിഞ്ഞു നിർമിക്കുന്ന ചൈനീസ് സിന്തറ്റിക് നൂലുകളാണു നിരോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.പട്ടത്തിന്റെ നൂലുകളിൽ കുരുങ്ങി ചാകുന്നത് നിരവധി പക്ഷികളാണ്. 

ചൈനീസ് സിന്തറ്റിക് നൂലുകളുടെ (ചൈനീസ് മാഞ്ച) വിൽപന നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുള്ളത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തൽ നഗരവാസികളുടെ ജീവനു ഗുരുതര ഭീഷണിയാണെന്നും പട്ടത്തിന്റെ നൂൽ കുരുങ്ങി ഒട്ടേറെ പക്ഷികൾക്കു ജീവൻ നഷ്ടപ്പെടുന്നതായും ചൂണ്ടിക്കാട്ടി സൻസർ പാൽ സിങ് എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു കോടതിയുടെ ഉത്തരവ്.

2006ൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി തനിക്കു ഗുരുതരമായി പരുക്കേൽക്കുകയും വിരലറ്റതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സമീപകാലത്തും പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി വഴിയാത്രക്കാർ മരിച്ച സംഭവങ്ങളും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ, മതപരമായ ഉത്സവങ്ങളുടെയും സാംസ്കാരിക ആഘോഷങ്ങളുടെയും ഭാഗമായാണു പട്ടം പറത്തുന്നതെന്നു കോടതി പറഞ്ഞു. 

പട്ടങ്ങളിലെ കൊലയാളി നൂൽ

ചില്ലു പൊതിഞ്ഞ നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണു പട്ടം കഴുത്തിൽ കുരുങ്ങി അപകടത്തിൽപെടുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി പട്ടം പറത്തൽ പല സ്ഥലങ്ങളിലും വ്യാപകമായിട്ടുണ്ട്. ഈയിടെയാണു നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച ഒരാൾ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി മരിച്ചത്. ഈസ്റ്റ് ഡൽഹിയിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാവതി, ഉഷ രാജൻ എന്നിവർക്കു പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റിരുന്നു.

കത്തി ഉപയോഗിച്ചു മുറിക്കുന്നതു പോലെയുള്ള മുറിവുകളാണു നൂൽ കുരുങ്ങിയ ഇരുവരുടെയും കഴുത്തിലുണ്ടായതെന്നു ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും രക്ഷപ്പെടുത്തിയതെന്നും ഡോക്ടർമാർ അറിയിച്ചു. പട്ടം പറത്തൽ നടക്കുന്ന സമയങ്ങളിൽ നൂറുകണക്കിനു പക്ഷികളാണ് ഇത്തരം നൂലുകൾ കുരുങ്ങി ചാവുന്നത്. അപകടഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് നിർമിത നൂലുകളുടെ വിൽപന തടയാൻ പൊലീസ് കർശനമായി രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാണ്. ഇത്തരം നൂലുകൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെയും കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary: Delhi HC junks plea seeking ban on kite flying, asks cops to ensure Chinese manjha ban is enforced

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}