കർണാടകയുടെ പക്ഷികാശി, 6 ദ്വീപുകളുടെ സംഗമ കേന്ദ്രം; രംഗനത്തിട്ടു പക്ഷിസങ്കേതത്തിന് റാംസർ സൈറ്റ് പദവി

Ranganathittu Bird Sanctuary is Karnataka’s 1st Ramsar site
രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെത്തിയ ദേശാടന പക്ഷികൾ (ഫയൽ ചിത്രം)
SHARE

ബെംഗളൂരു ശ്രീരംഗപട്ടണത്തെ രംഗനത്തിട്ടു പക്ഷിസങ്കേതത്തിനു തണ്ണീർത്തട സംരക്ഷണത്തിനുള്ള റാംസർ സൈറ്റ് പദവി. കേന്ദ്ര പരിസ്ഥിതി വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ പദവി ലഭിക്കുന്ന കർണാടകയിലെ ആദ്യ തണ്ണീർത്തടമാണ് രംഗനത്തിട്ടു. സംരക്ഷണം ഉറപ്പാക്കാനുള്ള റാംസർ പദവി രാജ്യത്തെ 64 തണ്ണീർത്തടങ്ങൾക്കാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ച റാംസർ ഉടമ്പടി പ്രകാരമാണ് പദവി നൽകുന്നത് 1971 ഫെബ്രുവരി 12ന് ഇറാനിലെ റംസർ എന്ന പട്ടണത്തിൽ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് ഒപ്പുവച്ച കരാർ പ്രകാരം പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെന്ന് ചൂണ്ടിക്കാട്ടുന്ന പ്രദേശങ്ങളിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ട്.

കർണാടകയുടെ പക്ഷികാശി

കാവേരി നദിക്കരികെ 40 ഏക്കറിൽ ചിതറിക്കിടക്കുന്ന 6 ദ്വീപുകളുടെ സംഗമ കേന്ദ്രമാണ് കർണാടകയുടെ പക്ഷികാശിയെന്ന് അറിയപ്പെടുന്ന രംഗനത്തിട്ടു. ഇന്ത്യയുടെ പക്ഷിമനുഷ്യൻ ഡോ.സാലിം അലിയാണ് ഇവിടത്തെ പ്രാധാന്യം ആദ്യമായി തിരിച്ചറിയുന്നത്. 1940ൽ രംഗനത്തിട്ടുവിനെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. ഓരോ വർഷവും നവംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 200ലധികം വ്യത്യസ്തങ്ങളായ ദേശാടനപക്ഷികളാണ് രംഗനത്തിട്ടുവിലെത്തുന്നത്. തടാകക്കരയിലുള്ള വൃക്ഷത്തലപ്പുകളിൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചതിനു ശേഷമാണ് പിന്നെ ഇവ യാത്രയാവുക. വർണ്ണക്കൊക്ക്, ചേരാകൊക്കൻ, ചട്ടുക്കൊക്കൻ, കന്യാസ്ത്രീകൊക്ക്, വെള്ള അരിവാൾ കൊക്കൻ, ചൂളൻ എരണ്ട, കിന്നരി നീർകാക്ക, കാക്കമീൻകൊത്തി, ചേരക്കോഴി, പുഴ ആള തുടങ്ങി ദേശാടനപക്ഷികളുടെ നിര നീളുന്നു. ഇതു കൂടാതെ 188 തരം സസ്യങ്ങൾ, 69 ഇനം മത്സ്യങ്ങൾ, 30 ഇനം ചിത്രശലഭങ്ങൾ, 12 തവള വർഗങ്ങൾ, മഗ്ഗർ മുതലകൾ, സ്മൂത്ത് കോട്ടഡ് നീർനായ എന്നിവയും രംഗനത്തിട്ടുവിലെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്.

രംഗനത്തിട്ടുവിലെത്താൻ

ബെംഗളൂരു- മൈസൂരു ദേശീയപാതയിൽ ശ്രീരംഗപട്ടണത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ബെംഗളൂരുവിൽ നിന്ന് 120 കിലോമീറ്ററും മൈസൂരുവിൽ നിന്ന് 19 കിലോമീറ്ററുമാണ് ദൂരം. ശ്രീരംഗപട്ടണം കർണാടക ആർടിസി സ്റ്റാൻഡിൽ നിന്ന് പക്ഷി സങ്കേതത്തിലേക്കു ബസ് ലഭിക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം. പക്ഷികളെ അടുത്ത് കാണാൻ ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്.  സങ്കേതത്തിന് സമീപത്ത് പാർക്കും ഡോ.സാലിം അലി ഗവേഷണ സെന്ററിൽ പക്ഷികളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും കാണാം. പ്രവേശന ടിക്കറ്റിന് 50 രൂപയും ബോട്ടിങ്ങിന് 50 രൂപയുമാണ് നിരക്ക്.

English Summary: Ranganathittu Bird Sanctuary is Karnataka’s 1st Ramsar site

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}