ADVERTISEMENT

മുംബൈയിൽ ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ പെയ്തത് മുൻവർഷം ഇക്കാലയളവിനേക്കാൾ 27% അധികം മഴയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂലൈയിൽ സംസ്ഥാനത്ത് 677.5 മില്ലിമീറ്റർ  മഴയാണ് ലഭിച്ചത്.  അതേസമയം ജൂണിൽ പതിവിലും കുറവും. പതിവായി ജൂൺ 7നു വർഷകാലം ആരംഭിക്കാറുണ്ടെങ്കിലും  ഈ വർഷം 11നാണ് എത്തിയത്. മാത്രമല്ല, മഴ കാര്യമായി ശക്തിപ്രാപിച്ചതുമില്ല.

 

ഇതോടെ, ജൂണിൽ 30% മഴ കുറഞ്ഞെങ്കിലും ജൂലൈയിൽ മഴ ശക്തമായതോടെ ഇൗ കുറവു പരിഹരിക്കപ്പെട്ടു. ജൂണിലും ജൂലൈയിലുമായി ആകെ ലഭിക്കുന്ന മഴയേക്കാൾ മെച്ചപ്പെട്ട കാലവർഷം ലഭിച്ചതോടെ ഭൂരിഭാഗം  അണക്കെട്ടുകളിലും ജലശേഖരം  പരമാവധി ശേഷിയുടെ അടുത്തെത്തി. പതിവായി  കുറച്ചു മഴ മാത്രം പെയ്യുന്ന മേഖലയായ മറാഠ്‍വാഡയിൽ  ഈ വർഷം ഇതു വരെ 61% അധികം മഴയാണു  ലഭിച്ചത്.  ഇത് അസാധാരണമാണെന്നും ദുരന്ത നിവാരണ വകുപ്പ് പറയുന്നു. വിദർഭയിലും അധികമഴ ലഭിച്ചിരുന്നു.

 

English Summary: After a slow start, Maharashtra recorded 27 per cent excess rains in June-July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com