പത്തടിയോളം ഉയർന്ന് തിരമാലകൾ, വെള്ളത്തിൽ മുങ്ങി വീടുകൾ; കനത്ത നാശം വിതച്ച് ഇയാൻ ചുഴലിക്കാറ്റ്

 Hurricane Ian Regains Steam After Historic Devastation In Florida
Grab Image from video shared on Youtube by Max Olson Chasing
SHARE

ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്. ഫ്ലോറിഡ കണ്ടിട്ടുള്ളതില്‍ ഏറ്റവും നാശംവിതച്ച ചുഴലിക്കാറ്റാണ് ഇയനെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. പതിനഞ്ചിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. 26ലക്ഷം വീടുകളെ കനത്തമഴയും ചുഴലിക്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഫ്ലോറിഡയില്‍ നാശംവിതച്ച ഇയന്‍ വീണ്ടും ശക്തിപ്രാപിച്ച് കാരലൈന സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുകയാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിയിലെത്തിയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയത്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് അദേഹം പറഞ്ഞു. 

എംഗിൾവുഡ് മുതൽ ബൊനിറ്റ ബീച്ച് വരെ 25 ലക്ഷത്തിലേറെ ജനം ദുരിതത്തിലായി. മഴയിലും കാറ്റിലും വൈദ്യുതി, ഫോൺ ബന്ധം പൂർണമായും തകർന്നു. പത്തടിയോളം ഉയർന്ന തിരമാലകളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. സാനിബെൽ ദ്വീപിലെ ഏക പാലം തകർന്നു. വിമാനസർവീസുകളും നിർത്തിവച്ചു. ചുഴലിക്കാറ്റ് വീണ്ടും തീവ്രതയാർജിച്ചേക്കുമെന്നു മുന്നറിയിപ്പുള്ളതിനാൽ നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നിലവിലെ ഗതിയനുസരിച്ച് സൗത്ത് കാരലൈന ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് നീങ്ങുന്നുത്. നിലവില്‍ കാറ്റിന്‍റെ വേഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊടുങ്കാറ്റിനൊപ്പം കനത്തമഴകൂടി പെയ്തതോടെയാണ് പലസ്ഥലങ്ങളിലും നാശം ഏറെയായത്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് എല്ലാവീടുകളിലുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 26ലക്ഷം വീടുകളെ കനത്തമഴയും ചുഴലിക്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ 24,000 ജീവനക്കാര്‍ കറന്‍റ് അടക്കമുള്ള അവശ്യസേവനങ്ങള്‍ തിരികയെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫ്ലോറിഡ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജിമ്മി പട്രോണിസ് പറഞ്ഞു. 

English Summary: Hurricane Ian Regains Steam After "Historic Devastation" In Florida

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA