ഉത്തരാഖണ്ഡിൽ ഹിമപാതം; സംഭവിച്ചത് ഹിമാലയൻ മലനിരകളിൽ-വിഡിയോ

Huge avalanche near Kedarnath shrine in Uttarakhand
Grab Image from video shared on Twitter by ANI
SHARE

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലുള്ള മലനിരകളിൽ ഹിമപാതം. ശക്തമായ ഹിമപാതത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശനിയാഴ്ചയാണ് ക്ഷേത്രത്തിന് പിറകിലുള്ള മലനിരകളിൽ കനത്ത ഹിമപാതം രൂപം കൊണ്ടത്. താഴേക്ക് അതിവേഗം മഞ്ഞുമലകൾ ഇടിഞ്ഞുവരുന്നതിന്റെ ദൃശ്യം ഭയപ്പെടുത്തുന്നതാണ്. സംഭവത്തിൽ ആർക്കും അപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ല.

ഇന്നലെ പുലർച്ചെ കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള ഹിമാലയൻ മലനിരയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ മാത്രം മുകളിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. മഞ്ഞുപാളികൾ വഴിമാറി അഗാധ ഗർത്തത്തിലേയ്‌ക്ക് പതിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും രുദ്രപ്രയാഗ് ജില്ലാഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹിമപാതമാണിത്. പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായതോടെ ഉത്തരഖണ്ഡിലേക്കുള്ള യാത്ര അധികാരികൾ നിരോധിച്ചു.

English Summary: Huge avalanche near Kedarnath shrine in Uttarakhand

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}