ADVERTISEMENT

സിഒപി 27 ന്റെ ആറാമത്തെ ദിവസം ഇന്ത്യൻ പവലിയനിൽ ഒരുപാട് ഊർജസ്വലരായ വ്യക്തികളുടെ ചർച്ചകൾ കേൾക്കാനിടയായി. യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ സെഷൻ. ലോകത്തെ തന്നെ മാറ്റി മറിക്കുന്ന പരിസ്ഥിതിയുടെ റെവല്യൂഷന് ചുക്കാൻ പിടിക്കാൻ യുവാക്കളെ പ്രാപ്തരാക്കാൻ ഗവൺമെന്റ് പദ്ധതികൾ രൂപീകരിച്ചു. പിന്നീട് യുഎൻസിപി നടത്തിയ ലോക രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സെഷനിൽ പങ്കെടുത്തു. 

ജംയാങ് എന്ന ബുട്ടാനീസ് വ്യക്തി തോർത്തോമി ഗ്ലേഷ്യറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇനിയും തടഞ്ഞില്ലെങ്കിൽ ഇതുപോലെ ആയിരം മഞ്ഞുപാളികൾ മിന്നൽ വേഗത്തിൽ ഉരുകും. ‘‘ജസ്റ്റ് ട്രാൻസിഷൻ’’ ഈ വാക്കിന് ഈ വർഷത്തെ കോപ്പിൽ വലിയ പ്രാധാന്യമുണ്ട്. ലോകത്തെ 50% രാജ്യങ്ങൾക്കും റിന്യൂവബിൾ എനർജിയിലേക്ക് മാറാനുള്ള ശേഷിയില്ല. Antigua and barbuda യിലെ അംഗങ്ങൾ സംസാരിച്ചത് വികസ്വര രാജ്യങ്ങൾക്കു വേണ്ടിയാണ്. കോൾ ഉൽപന്നങ്ങളിൽ നിന്ന് സോളാർ പോലെയുള്ള സിസ്റ്റത്തിലേക്ക് മാറണമെങ്കിൽ ഈ രാജ്യങ്ങളിലെ ജനങ്ങളെ പ്രാപ്തരാക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ചാണവർ സംസാരിച്ചത്. അവർക്ക് വിദ്യാഭ്യാസം നൽകുക, ജോലി നേടാൻ പ്രാപ്തരാക്കുക, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടുന്നതോടെ ഉചിതമായ തീരുമാനങ്ങളെടുക്കാനവർക്കാകും. 

വനനശീകരണം തടഞ്ഞും കാലാവസ്ഥ വ്യതിയാനം പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തിയും വലിയ മാറ്റങ്ങൾ വരുത്താമെന്ന സന്ദേശം ഞങ്ങൾക്ക് ലഭിച്ചു.ബഹുമാനപ്പെട്ട പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഞങ്ങൾ നാലു പേരെയും ഡിന്നറിന് ക്ഷണിച്ചിരുന്നു. ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത ഈ വിരുന്നായിരുന്നു. ഇവിടെ വച്ച് ഒരുപാടു പേരെ പരിചയപ്പെടാൻ സാധിച്ചു. എംബസിയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ മലയാളി ഓഫിസേഴ്സിനെ കാണാൻ സാധിച്ചു. അവരുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കാൻ സാധിച്ചു. ഒരുപാട് വിഭവങ്ങളുണ്ടായിരുന്ന ഈ വിരുന്ന് നല്ല ഓർമകൾ ഞങ്ങൾക്ക് സമ്മാനിച്ചു. യുഎൻ, യുഎൻ എഫ്സിസി. എന്നീ ഓർഗനൈസേഷൻസിൽ ജോലി ചെയ്ത നിരവധി മലയാളികളെ കാണാൻ സാധിച്ചു. മാറ്റങ്ങൾ തുടങ്ങാൻ കാത്തിരിക്കാതെ സ്വയം അതിന് കാരണമാകുക എന്ന സന്ദേശമാണ് ഇന്നത്തെ ദിവസം ഞങ്ങൾക്ക് സമ്മാനിച്ചത്. 

തയാറാക്കിയത്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നിന്ന് എലിസബത്ത് ഈപ്പൻ

English Summary: “In Our LiFEtime” Campaign Launched by India at COP 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com