Premium

800 കോടി കടന്ന ജനസംഖ്യയ്ക്കു മേൽ പതിക്കും കാലാവസ്ഥാ ദുരന്തം; കാശെത്ര മുടക്കിയിട്ടും കാര്യമില്ല

HIGHLIGHTS
  • വരുമോ പ്രകൃതിനാശ പ്രതിരോധ നിധി?
  • യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം എത്ര?
 United Nations Publishes Draft COP27 Climate Deal; Explained
ഫോസിൽ ഫ്യുവലിന്റെ ഉപയോഗത്തിനെതിരെ പരിസ്ഥിതി സംഘടനയായ ഓയിൽ ഹെഡ്സ് ലണ്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽനിന്ന്. ഇത്തരം ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനോ പാരമ്പര്യേതര ഊർജ സ്രോതസ്സുകളിലേക്കു വഴിമാറാനുള്ള സാങ്കേതിക വിദ്യ വൻതോതിൽ വികസിപ്പിച്ച് പാവപ്പെട്ട രാജ്യങ്ങൾക്കു കൂടി പങ്കുവയ്ക്കാനോ ഉള്ള കരാറുകളിലൊന്നും എത്തിച്ചേരാൻ ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിക്കു സാധിച്ചില്ല. ചിത്രം: Daniel LEAL / AFP
SHARE

ഭൂമി അമ്മയാണെന്ന ഭാരതീയ സങ്കൽപ്പത്തെ ഉൾക്കൊണ്ടാണ്, പത്തു പേജും 99 നിർദേശങ്ങളുമടങ്ങിയ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി– 27) കരടു രേഖ യുഎൻ തയാറാക്കിയത്. രണ്ടാഴ്ച നീണ്ട ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞതിൽ പലതും, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തുന്ന കാര്യങ്ങളാണ്. അവ അംഗീകരിച്ചും ഊന്നിപ്പറഞ്ഞും വീണ്ടും എടുത്തു പറഞ്ഞും സാങ്കേതിക പദങ്ങൾ പരമാവധി ഒഴിവാക്കിയാണ് കരടു രേഖ തയാറാക്കിയത്. സുസ്ഥിര വികസനത്തിലേക്കു ലോകത്തെ നയിക്കാനുള്ള മാർഗരേഖയായി മാറിയിരിക്കുന്നു അത്. ‘നടപ്പിലാക്കാം നമുക്കൊരുമിച്ച്’ എന്നതായിരുന്നു ഈജിപ്തിൽ നടന്ന 27–ാം കാലാവസ്ഥാ ഉച്ചകോടിയുടെ ആപ്തവാക്യം. അടുത്ത വർഷം ദുബായിൽ നടക്കുന്ന ഉച്ചകോടിയിൽ ഭൂമിയുടെ രക്ഷയ്ക്കായുള്ള കൂടുതൽ അനുകൂല തീരുമാനങ്ങളിലേക്ക് അംഗരാജ്യങ്ങളെ അനുനയിപ്പിച്ച് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഎൻ നേതൃത്വം. കാലാവസ്ഥ, ജലം, ഭക്ഷ്യസുരക്ഷ എന്നീ ത്രിമാനതലങ്ങളെ ഏകോപിപ്പിച്ചില്ലെങ്കിൽ, 800 കോടിയും കടന്നു മുന്നേറുന്ന ലോകജനതയുടെയും വരുംതലമുറകളുടെയും ജീവിതം ഭൂമിയിൽ അസാധ്യമാകും. സുസ്ഥിര വികസനത്തിലേക്കും ക്ഷേമത്തിലേക്കും ലോകത്തെ നയിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നാണ് യുഎൻ നൽകുന്ന ഉറപ്പ്. തലമുറാനന്തര സ്വത്തായി ഭൂമിയെ പ്രഖ്യാപിച്ച് വരും തലമുറയ്ക്കു കൈമാറണമെന്നും കരട് പറയുന്നു. ആഗോള താപനഫലമായ തീവ്രകാലാവസ്ഥ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്കു സമ്പന്ന രാജ്യങ്ങൾ പരിഹാരത്തുക നൽകണമെന്ന ദീർഘകാല ആവശ്യത്തിന് ഇതാദ്യമായി തത്വത്തിലെങ്കിലും അംഗീകാരം ലഭിച്ചതാണ് ഇത്തവണത്തെ പ്രധാന നേട്ടം. ഇന്ത്യ– ബംഗ്ലദേശ് ജലാതിർത്തിയിലെ സുന്ദർബൻ ദ്വീപുകളിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ പുനരധിവാസത്തിനും മറ്റുമാകും ഈ തുക ആദ്യം വിനിയോഗിക്കേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരാണ് സുന്ദർബനിലെ ജനങ്ങൾ. എന്താണ് കാലാവസ്ഥാ ഉച്ചകോടിയുടെ കരടുരേഖ വിശദമാക്കുന്നത്? പരിശോധിക്കാം...

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS