ADVERTISEMENT

വന്യജീവി (സംരക്ഷണ) ഭേദഗതി നിയമം 2022-ലുള്ള പ്രത്യേക ഇളവ് നീക്കം ചെയ്യാന്‍ സഹകരണം വേണമെന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ദേശീയ, പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 13 സംഘടനകള്‍ രാജ്യസഭാ എംപിമാരോട് അഭ്യര്‍ത്ഥിച്ചു.  മതപരമായും മറ്റുള്ളതുമായ ആവശ്യങ്ങളുടെ പേരില്‍ ആനകളുടെ ഉടമസ്ഥതാവകാശം കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ പ്രത്യേക ഇളവ്.

കേരളത്തില്‍ നിന്നുള്ള പി സന്തോഷ്‌കുമാര്‍, ബിനോയ് വിശ്വം, ഡോ. ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, എഎ റഹീം, ഡോ. വി ശിവദാസന്‍, ജെബി മേത്തര്‍ ഹിഷാം, അബ്ദുള്‍ വഹാബ്, ജോസ് കെ മാണി തുടങ്ങിയവര്‍ അടക്കം രാജ്യസഭയിലെ എല്ലാ അംഗങ്ങള്‍ക്കും സംയുക്തമായ കത്ത് നല്‍കി.

സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ അനിമല്‍ റൈറ്റ്‌സ്, വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍സ്, കേപ് ഫൗണ്ടേഷന്‍, എല്‍സ ഫൗണ്ടേഷന്‍, യൂത്ത് ഫോര്‍ അനിമല്‍സ്, പ്യൂപ്പിള്‍ ഫോര്‍ അനിമല്‍സ് ഗോവ,  പേറ്റ ഇന്ത്യ, വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി, വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍, ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ്, സേജ് ഫൗണ്ടേഷന്‍, കാസിരംഗ വൈല്‍ഡ് ലൈഫ് സൊസൈറ്റി തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com