ADVERTISEMENT

ചെന്നൈ വിമാനത്താവളത്തിൽ രണ്ട്  ബാഗുകളിലായി അപൂർവയിനത്തിൽപ്പെട്ട പാമ്പുകളെയും കുരങ്ങുകളെയും ആമകളെയും കണ്ടെത്തി. വിമാനത്താവളത്തിലെ ലഗേജ് ക്ലെയിം ബെൽറ്റിനടുത്താണ് ജീവികളടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിമാനത്താവള ഉദ്യോഗസ്ഥർ  ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ അപൂർവയിനത്തിൽപ്പെട്ട 45 ബാൾ പൈതണുകളെയും (ഒരിനം മലമ്പാമ്പ്) മൂന്ന് മർമോസെറ്റ് കുരങ്ങുകളെയും മൂന്ന് നക്ഷത്ര ആമകളെയും കോൺ സ്നേക്ക് വിഭാഗത്തിൽപ്പെട്ട എട്ട് പാമ്പുകളെയും കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ  കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ടെടുത്ത ജീവികളെ  ഡിപ്പാർട്ട്മെന്റ് ഓഫ് ആനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് ഉത്തരവ് പ്രകാരം ബാങ്കോക്കിലേക്കു തിരിച്ചയച്ചു. ചെന്നൈ വിമാനത്താവളത്തിൽ ഇതിനു മുൻപും അപൂർവയിനത്തിൽപ്പെട്ട ജീവികളെ കവറുകളിൽ കെട്ടിയ നിലയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

English Summary: 59-exotic-animals-seized-from-flyer-at-chennai-airport-deported-to-bangkok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com