ഒരടി മാത്രം നീളമുള്ള മലമ്പാമ്പ്; അപൂർവ കണ്ടെത്തൽ ആമസോണിൽ, അമ്പരന്ന് ഗവേഷകർ

New Species Of Dwarf Boa With Remnants Found In Ecuadorian Amazon
Image credit: H. Mauricio Ortega-Andrade et al., European Journal of Taxonomy 2022 (CC BY 4.0)
SHARE

പാമ്പുകൾ ഉൾപ്പെടുന്ന ഉരഗവർഗങ്ങൾ ലോകത്തെ പ്രധാനപ്പെട്ട ജീവിവർഗങ്ങളിലൊന്നാണ്. ഉരഗവർഗങ്ങളിൽ കാലുകളില്ലാത്ത അതേസമയം നട്ടെല്ലുള്ളതുമായ അപൂർവ്വം ജീവികളാണ് പാമ്പുകൾ. എന്നാൽ പാമ്പുകൾക്ക് മുൻപ് കാലുകളുണ്ടായിരുന്നുവെന്നും പിന്നീട് അവ പതിയെ അപ്രത്യക്ഷമായതാണെന്നും ഗവേഷകർ മുൻപേ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു വിഭാഗം പാമ്പുകളിൽ കൂടി മുൻപ് ഇവയ്ക്ക് കാലുകളുണ്ടായിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

തെക്കേ അമേരിക്കയിൽ നിന്ന് കണ്ടെത്തിയ പുതിയ പാമ്പ് വർഗത്തിലാണ് ഈ തെളിവുകളുണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന കുള്ളൻ മലമ്പാമ്പ് വർഗങ്ങളാണ് 'ബോ'കൾ. ഡ്വാർഫ് ബോ എന്നറിയപ്പെടുന്ന ഈ പാമ്പ് വിഭാഗത്തിൽ നിന്നുള്ളതാണ് കണ്ടെത്തിയ പുതിയ പാമ്പും. ട്രോപിഡോഫിൽഡെ എന്ന് ശാസ്ത്രീയ നാമമുള്ളള കുള്ളൻ ബോവ പാമ്പുകളെ മെക്സികോ മുതൽ ബ്രസീൽ വരെയുള്ള മേഖല, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. 

ഒരടി മാത്രം നീളമുള്ള മലമ്പാമ്പ്

ഇക്വഡോറിലെ ആമസോൺ മേഖലയിൽ നിന്നാണ് കുള്ളൻ ബോവ വിഭാഗത്തിൽ പെട്ട പുതിയ പാമ്പ് വർഗത്തെ ഗവേഷകർ കണ്ടെത്തിയത്. കഷ്ടിച്ച് ഒരടി മാത്രം നീളമുള്ള ഈ കുഞ്ഞൻ പാമ്പുകൾ പുതിയൊരു പാമ്പ് വർഗം എന്നതിനപ്പുറം പരിണാമദിശയിലുണ്ടായ ഒരു മാറ്റത്തിലേക്ക് കൂടി ഗവേഷകരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഇതിന് കാരണം ഈ പാമ്പുകളുടെ വാൽ ഭാഗം തുടങ്ങുന്ന പ്രദേശത്തുള്ള ഇടുപ്പെല്ലിന് സമാനമായ അസ്ഥിയാണ്. കാഴ്ചയിൽ തീരെ ചെറുതാണെങ്കിലും കാലുള്ള ജീവികളിൽ മാത്രം കണ്ടുവരുന്ന ഈ എല്ല് ഇതാദ്യമായാണ് ബോവ വിഭാഗത്തിൽ പെട്ട പാമ്പുകളിൽ കണ്ടെത്തുന്നത്.

ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട പരിണാമത്തിലൂടെയാണ് പാമ്പുകളുടെ കാലുകൾ അപ്രത്യക്ഷമായി അവ ഇഴഞ്ഞ് സഞ്ചരിക്കാൻ തുടങ്ങിയതെന്ന ശാസ്ത്രീയ വിശദീകരണത്തിന് വലിയ ബലം നൽകുന്നതാണ് ഈ കണ്ടെത്തൽ. ബോവ വർഗത്തിന് പുറമെ ചില പെരുമ്പാമ്പ് വർഗങ്ങളിലും മുൻപ് കാലുകളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഇടുപ്പെല്ലും, അതിനോട് ചേർന്നുള്ള മറ്റ് ചില എല്ലുകളും ഗവേഷകർ കണ്ടെത്തിയിരുന്നു. 

കുള്ളൻ ബോവ വിഭാഗത്തിൽ പെട്ട ആറാമത്തെ വർഗമായാണ് പുതിയ പാമ്പ് വർഗത്തെ കണക്കാക്കുക. ആമസോൺ നദീമേഖലയും വനമേഖലയും ഉൾപ്പെടുന്ന കൊളോൻസോ ചാലുപാസ് എന്ന ദേശീയ വന്യജീവി പാർക്കിൽ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഇത് കൂടാതെ സുമാക് കവാസെ എന്ന ദേശീയ പാർക്കിൽ നിന്ന് കൂടി സമാന ജീവി വിഭാഗത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഒരു കാലഘട്ടത്തിന്റെ തന്നെ സൂക്ഷിപ്പ് എന്നാണ് ഈ പുതിയ ബോവ പാമ്പ് വർഗത്തെ ഇക്വഡോർ ജൈവവൈവിധ്യ വിഭാഗം മേധാവി യാനെ മുനോസ് വിശേഷിപ്പിച്ചത്.     

കകുവാൻഗോ

ട്രോപിഡോഫി‍ഡെ കകുവാൻഗോ എന്നാണ് ഈ ബോ വിഭാഗത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. പേരിന്റെ ആദ്യഭാഗം ബോവ വർഗത്തെ പൊതുവായി പ്രതിനിധീകരിക്കുന്നതാണ്. രണ്ടാമത്തെ ഭാഗമായ കക്വൻഗോവെ ആകട്ടെ തെക്കേ അമേരിക്കയിലെ പ്രശസ്തയായ ഒരു പരിസ്ഥിതി പ്രവർത്തകയെ പ്രതിനിധീകരിക്കുന്നതിനായാണ് ഉപയോഗിച്ചത്. ഡളോറെസ് കകുവാൻഗോ എന്ന് പേരുള്ളള സ്ത്രീ ഇക്വഡോറിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ മനുഷ്യാവകാശ പ്രവർത്തകയും സാമൂഹിക നേതാവും കൂടിയായിരുന്നു.

English Summary: New Species Of Dwarf Boa With Remnants Found In Ecuadorian Amazon

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS