ചിലെയിൽ വൻ നാശനഷ്ടം വിതച്ച് കാട്ടുതീ. 13 പേർ വെന്തുമരിച്ചുവെന്നും 14,000 ഹെക്ടർ സ്ഥലം കത്തിനശിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽ കടുത്തതോടെ ഉഷ്ണക്കാറ്റ് തീവ്രമായതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം. സാന്റിയാഗോയിൽ തീയിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗമുൾപ്പടെ 11 കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റും മെക്കാനിക്കും കൊല്ലപ്പെട്ടു. നൂറുകണക്കിന് വീടുകൾ കത്തി നശിച്ചു. 39 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സൈന്യം രക്ഷാപ്രവർത്തനത്തിനിറങ്ങി. ചിലെയുടെ വിവിധ ഭാഗങ്ങളിലായി 151 കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 65 എണ്ണം നിയന്ത്രണവിധേയമായതായി അധികൃതർ വ്യക്തമാക്കി.
English Summary: 13 dead in Chile amid struggle to contain raging wildfires