കബനിയുടെ കരുത്തും കാഴ്ചയുമായ മഗേ ഫീമെയിൽ എന്ന കടുവാ റാണിയെയും കുഞ്ഞുങ്ങളെയും ഒന്നു കാണുക എന്ന ആഗ്രഹം കൊണ്ടാണ് കോട്ടയം പാക്കിൽ സ്വദേശിയായ വൈൽഡ് ലൈഫ് വ്ലോഗർ ജൂബി കരിക്കാടൻ മൂന്നു മാസത്തിന്റെ ഇടവേളയിൽ കബനിയിലേയ്ക്ക് വീണ്ടും യാത്ര ചെയ്തത്. മനസ്സിന്റെ തീവ്രാനുരാഗം കൊതിക്കുന്നതിനെ കൈയിലെത്തിക്കും എന്നു പറയും പോലെ ആ കാടു സഞ്ചാരിക്കു മുൻപിലേയ്ക്ക് മഗേ എത്തി, തന്നെ പറിച്ചുവച്ചതുപോലെ, ശരീരത്തിൽ മുഴുവൻ തീനാളങ്ങളെ തുള്ളിക്കളിപ്പിക്കുന്ന രണ്ടു കുഞ്ഞുമക്കളുമായി! പൂ കൊതിച്ചവനു മുൻപിൽ വിരിഞ്ഞ പൂക്കാലം പോലെ ഒരു മണിക്കൂറോളം സമയം അവർ ആ കാട്ടു വഴിയിൽ നൃത്തമാടി. മഗേ മക്കൾക്ക് പരിശീലനം നൽകുന്ന അദ്ഭുത കാഴ്ചയായിരുന്നു കൂടുതൽ സമയവും. പേടിക്കേണ്ട നമ്മളെ കാണാൻ വരുന്ന സഞ്ചാരികൾ നമ്മുടെ വഴി മറയ്ക്കാതെ കാത്തു കിടക്കും നിങ്ങൾ വഴി മുറിച്ചുകടക്കൂ എന്നു പറയും പോലെ അവൾ മക്കളെ വഴി കടത്തി വിട്ടു. ആ കാഴ്ചകൾ ക്യാമറയിൽ പകർത്തിയ ജൂബി തന്റെ അനുഭവവും ആവേശവും പങ്കു വയ്ക്കുന്നു.
HIGHLIGHTS
- പെൺകടുവ തന്റെ കുട്ടികൾക്ക് പരിശീലനം നൽകുന്ന അദ്ഭുത കാഴ്ച ക്യാമറയിൽ പകർത്തിയതിനെക്കുറിച്ച് വൈൽഡ് ലൈഫ് വ്ലോഗർ ജൂബി കരിക്കാടൻ