ബ്രഹ്മപുരം എന്ന വിഷബോംബ്; അരലക്ഷം ആനകളുടെ വലുപ്പമുള്ള മാലിന്യമല

Brahmapuram fire: Kochi city covered in toxic haze from waste dump fire
Grab image from video shared by Manorama News
SHARE

കൊച്ചി ബ്രഹ്മപുരത്തു പുകഞ്ഞുകൊണ്ടിരിക്കുന്ന തീയും അതില്‍ നിന്നും വമിക്കുന്ന പുകയും കേരളത്തിനൊന്നടങ്കമുള്ള മുന്നറിയിപ്പാണ്. കൊച്ചി നഗരത്തിന്റെ ഈ ശ്വാസംമുട്ടലിന് കാരണം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ തന്നെയാണ്. കേരളത്തിലെ ഒരു നഗരവും ഇതുവരെ അനുഭവിക്കാത്തവിധം അപകടകരവും അസഹനീയവുമായ അവസ്ഥയിലൂടെയാണ് കൊച്ചി കടന്നുപോകുന്നത്.

കഴിഞ്ഞ 4 ദിവസമായി ഏഴുലക്ഷത്തിലധികം ജനങ്ങള്‍ ശ്വസിക്കുന്നത് ഈ വിഷപുകയാണ്. ബ്രഹ്മപുരത്തെ മാലിന്യം കുമിഞ്ഞ്കൂടി ഒരു വിഷബോംബായി മാറിയിരിക്കുകയാണ്. ബ്രഹ്മപുരത്തെ മാലിന്യപ്രശ്നം നീറുപുകയാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ജനങ്ങള്‍ക്ക് വിഷപുക ശ്വസിച്ചത് മൂലം അസ്വസ്ഥതയില്ലെന്ന് അധികാരികള്‍ പറയുമ്പോഴും പലര്‍ക്കും കണ്ണെരിച്ചിലും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. 

കൊച്ചി നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ വടവുകോട്–പുത്തന്‍കുരിശ് പ​ഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കര്‍ സ്ഥലത്താണ് ഒന്നരപതിറ്റാണ്ടായി നഗരത്തിലെ മാലിന്യങ്ങള്‍ വന്ന് അടിയുന്നത്. ബ്രഹ്മപുരം ഒരു മാലിന്യമലയായി മാറിയത് എങ്ങനെയാണെന്ന് കണക്കുകള്‍ പരിശോധിക്കാം.

മാലിന്യമെത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍

കൊച്ചി കോര്‍പറേഷന്‍

നഗരസഭകള്‍– അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ

പഞ്ചായത്തുകള്‍– ചേരാനല്ലൂര്‍, കുമ്പളങ്ങി, വടവുകോട്–പുത്തന്‍കുരിശ്

മാലിന്യത്തിന്റെ ദിവസക്കണക്ക് 

എത്തിക്കുന്നത്

206 ടണ്‍ ജൈവ മാലിന്യം

100 ടണ്‍ അജൈവ മാലിന്യ

മൊത്തം 306 ടണ്‍

സംസ്കരിക്കുന്നത് 32 ടണ്‍

സംസ്കരിക്കാതെ കിടക്കുന്നത് 274

പ്ലാന്റില്‍ നിന്നും പുകയെത്തിയ സ്ഥലങ്ങളിലേക്കുള്ള ആകാശദൂരം

ഇന്‍ഫോപാര്‍ക്ക് ക്യാംപസ്– 1.6 കിമി

കലൂര്‍– 6.7 കിമി

വൈറ്റില– 5.6 കിമി

പാലാരിവട്ടം –5.8 കിമി

കുണ്ടന്നൂര്‍– 7.5 കിമി

മരട്– 8 കിമി

തേവര – 9 കിമി

തോപ്പുംപടി– 13 കിമി

ഫോര്‍ട്ടുകൊച്ചി – 13.5 കിമി

ആര്‍ഡിഎഫ്

(പ്ലാസ്റ്റിക് ഉള്‍പ്പടെ കത്തിക്കാന്‍ കഴിയുന്നവ) – 2.66 ലക്ഷം ഘനമീറ്റര്‍

പുനരുപയോഗിക്കാവുന്നവ– 5283 ഘനമീറ്റര്‍

പാഴ്‌വസ്തുക്കള്‍– 1.50 ലക്ഷം ഘനമീറ്റര്‍

വേര്‍തിരിച്ചെടുക്കാവുന്ന മണ്ണ് – 1.31 ലക്ഷം ഘനമീറ്റര്‍

ബയോമൈനിങ്ങിലൂടെ സംസ്കരിച്ചത് 97,510 ഘനമീറ്റര്‍

(2021 ഫെബ്രുവരിയില്‍ നടത്തിയ ഡ്രോണ്‍ സര്‍വേ പ്രകാരമുള്ള കണക്ക്. അതിനുശേഷം വന്നത് കണക്കില്‍പ്പെടുത്തിയിട്ടില്ല)

കെട്ടിക്കിടക്കുന്ന മാലിന്യം

4.55 ലക്ഷം ഘനമീറ്റര്‍  - അരലക്ഷം ആനകളുടെ വലുപ്പം

English Summary: Brahmapuram fire: Kochi city covered in toxic haze from waste dump fire

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS