ADVERTISEMENT

കോയമ്പത്തൂര്‍ പൂച്ചിയൂരില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് വ്യാപക നാശം വരുത്തിയ ആനയാണ് വൈദ്യുതിത്തൂണ്‍ ശരീരത്തില്‍ വീണ് ചരിഞ്ഞത്. ഒരു മാസത്തിനിടെ കോയമ്പത്തൂര്‍ മേഖലയില്‍ മാത്രം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ ആനകളുടെ എണ്ണം ആറായി. 

 

പൂച്ചിയൂരിലെ ജനവാസമേഖലയിലും കൃഷിയിടത്തിലും രണ്ടാഴ്ചയായി കാട്ടാനകളുടെ സാന്നിധ്യം പതിവായിരുന്നു. പതിനേഴ് ഹെക്ടര്‍ കൃഷിയിടമാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആനക്കൂട്ടം തകര്‍ത്തത്. വനം വകുപ്പും നാട്ടുകാരും പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. ജനവാസമേഖലയില്‍ ഇറങ്ങിയ ആന പൂച്ചിയൂര്‍ കുറുവമ്മ ക്ഷേത്രത്തിന് സമീപത്തെ വൈദ്യുതിത്തൂണ്‍ മറികടന്ന് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് നിഗമനം. 

 

വൈദ്യുതിലൈന്‍ ചുറ്റിയാണ് ആനയ്ക്ക് ജീവഹാനിയുണ്ടായിരിക്കുന്നത്. അപകടത്തിന് പിന്നാലെ വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ വൈദ്യുതിബന്ധം വിശ്ഛേദിക്കുകയായിരുന്നു. വനമേഖലയില്‍ നിന്നും അധികദൂരയല്ലാത്ത സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പെരിയനായ്ക്കന്‍പാളയം റേഞ്ച് വനപാലകസംഘം സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. വൈദ്യുതാഘാതമേറ്റുള്ള അപകടമാണെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. 

 

English Summary: Wild elephant electrocuted after power line falls on it near Coimbatore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com