സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ കാലവര്‍ഷമെത്തും; എല്‍നിനോ പ്രതികൂലമായി ബാധിക്കുമോ?

Rain | Cyclone | Storm | Representational image (Photo - Istockphoto/SB Stock)
പ്രതീകാത്മക ചിത്രം (Photo - Istockphoto/SB Stock)
SHARE

സംസ്ഥാനത്ത് ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ കാലവര്‍ഷം ആരംഭിക്കും. ഇത്തവണ സാധാരണ തോതില്‍ മണ്‍സൂണ്‍മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം എല്‍നിനോ പ്രതിഭാസം മൂലം മഴകുറയാനിടയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. ‌പസിഫിക്ക് സമുദ്രം ചൂടു പടിക്കുന്നത് ഇന്ത്യന്‍ മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. 

എല്‍നിനോ എന്ന പ്രതിഭാസം ഈ വര്‍ഷം കാണപ്പെടുന്നതാണ് മഴ കുറയുമെന്ന പ്രവചനത്തിന് അടിസ്ഥാനം. എന്നാല്‍ സാധാരണ പോലെ മഴ ലഭിക്കുമെന്നും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അധികം മഴ കിട്ടാനിടയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. മേയ് അവസനമോ ജൂണ്‍ ആദ്യമോ കാലവര്‍ഷം കേരളത്തിലെത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴകിട്ടാനാണ് സാധ്യത. 

രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 75 ശതമാനവും കാലവര്‍ഷക്കാലത്താണ് ലഭിക്കുന്നത്. 54 ശതമാനം കൃഷി പൂര്‍ണമായും മണ്‍സൂണ്‍മഴയെ ആശ്രയിച്ചാണ്. വരുന്ന ഒരാഴ്ചക്കുള്ളില്‍ മണ്‍സൂണിന്‍റെ വരവിനെ കുറിച്ച് കാലാവസ്ഥാ വകുപ്പ് കൂടുതല്‍വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലവര്‍ഷക്കാലത്ത് ശരാശരി 87 സെന്‍റിമീറ്റര്‍ മഴയാണ് രാജ്യത്താകമാനം ലഭിക്കുന്നത്. 

English Summary:  Kerala awaits arrival of southwest monsoon

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS