അസാധാരണമായ ചൂട്, ഉഷ്ണതരംഗത്തിൽ വെന്തുരുകി പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ, മരുഭൂമിയാകുമോ?

‘The country is becoming a desert’: Drought-struck Spain is running out of water
Image Credit: Twitter/ Syngenta Group/ SyngentaGroup
SHARE

കടുത്ത ചൂടിൽ വെന്തുരുകുകയാണ് പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ. സ്പെയ്ൻ, പോർച്ചുഗൽ, മൊറോക്കോ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. അസാധാരണമായ കടുത്ത ചൂടിനെ അതിജീവിക്കാൻ പാടുപെടുകയാണ് ജനങ്ങൾ. ഗോതമ്പിന്റെ വിളവെടുപ്പുകാലത്ത് അപ്രതീക്ഷിതമായെത്തിയ ഉഷ്ണതരംഗം കാർഷിക മേഖലയെയും തകർത്തു കളഞ്ഞു. മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെയാകാം താപതരംഗത്തിനു പിന്നിലെന്ന് ആരോപിക്കാമെങ്കിലും കൃത്യമായ കാരണം കണ്ടെത്താനാകാതെ ഉഴലുകയാണ് ഗവേഷകർ. ഏപ്രിൽ അവസാന വാരമാണ് ഉഷ്ണതരംഗം രൂക്ഷമായിത്തുടങ്ങിയത്. 

36.9 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഈ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന താപനില. അസാധാരണ താപതരംഗങ്ങൾ വരും വർഷങ്ങളിലും ആവർത്തിക്കുമെന്ന് നെതർലൻഡ്സിലെ കാലാവസ്ഥാ ഗവേഷകൻ എസ്ജൂക്കി ഫിലിപ് വ്യക്തമാക്കി. നിലവിൽ സ്പെയ്നിലെ 27 ശതമാനം മേഖലയും വരൾച്ച നേരിടുകയാണ്. രാജ്യത്ത് 50 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. മൊറോക്കോയിലെ ജലസംഭരണികളിലും കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളമുള്ളത്. ടുണീഷ്യയിൽ വെള്ളത്തിന്റെ പ്രതിദിന ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ കർഷകർ തുടർച്ചയായ ആറാം വർഷവും കനത്ത വിളനാശമാണ് നേരിടുന്നത്.

∙ ദുരന്തം കാത്ത് ഒലിവ് കൃഷി 

ലോകത്ത് ഏറ്റവുമധികം ഒലിവ് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യം സ്പെയ്നാണ്. എന്നാൽ കഴിഞ്ഞ വർഷവും ഇക്കൊല്ലവും കടുത്ത താപതരംഗം ഒലിവ് കൃഷിയെ സാരമായി ബാധിച്ചു. സാധാരണയിൽനിന്ന് വളരെ കുറവ് മഴ മാത്രമാണ് ഇത്തവണ ജനുവരിയിൽ ലഭിച്ചത്. മണ്ണ് വരണ്ടുണങ്ങിയതും ഒലിവ് മരങ്ങളെ സാരമായി ബാധിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്ന് ചെറുകിട കർഷകരുടെ സെക്രട്ടറി ജനറലായ ക്രിസ്റ്റബൽ കാനോ വിശദീകരിച്ചു. സ്പെയ്നിലെ തെക്കൻ മേഖലയിലെ ആൻഡലൂഷ്യയിലാണ് ഒലിവ് കൃഷിയുടെ സിംഹഭാഗവുമുള്ളത്.... Read More....

English Summary: ‘The country is becoming a desert’: Drought-struck Spain is running out of water

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA