മനുഷ്യവാസമില്ലാത്ത ‘പോയിന്റ് നിമോ’; ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട നിഗൂഢ പ്രദേശം

Mail This Article
ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരിക ഒരു പക്ഷേ കടലിന്റെ നടുവിലുള്ള ഏതെങ്കിലും ഒരു ദ്വീപോ, അല്ലെങ്കിൽ അന്റാർട്ടിക്കിനും അപ്പുറത്ത് ആകാശം ഭൂമിയോട് ചേരുന്ന സാങ്കൽപ്പിക പ്രദേശമോ ഒക്കെയാകും. ഏതാണ്ട് മേൽപ്പറഞ്ഞ സങ്കൽപ്പങ്ങളോടൊക്കെ ചേർന്നു നിൽക്കുന്ന പ്രദേശമാണ് ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമെന്ന് അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏതാണ്ട് 2700 കിലോമീറ്റർ അകലെ അന്റാർട്ടിക്കലേക്ക് എത്തുന്നതിനും മുൻപായി ഒരു അഗ്നിപർവത ദ്വീപുണ്ട്. മൊബൈൽ ഫോണോ, ജോലിസ്ഥലത്ത് നിന്നുള്ള മെയിലുകളോ ഇല്ലാതെ നിങ്ങൾക്ക് സമാധാനമായി ഇരിക്കാൻ ഒരിടം എന്നാണ് ഈ പ്രദേശത്തെ ടൂർ കമ്പനികൾ വിശേഷിപ്പിക്കുന്നത്.
അറ്റ്ലാന്റിക്കിലെ ഏകാന്ത ദ്വീപുകൾ
അഗ്നിപർവത സ്ഫോടനത്തിന് ശേഷം ഉണ്ടായ അവശിഷ്ടങ്ങളിൽ നിന്നാണ് ആൽബൈറ്റ് ദ്വീപ് രൂപപ്പെട്ടത്. 264 പേര് മാത്രമാണ് ഈ ദ്വീപിലെ സ്ഥിര താമസക്കാർ. ഈ ദ്വീപിലേക്കെത്തിച്ചേരാനുള്ള ഏക മാർഗം കപ്പൽ മാത്രമാണ്. അതായത് വിമാനത്താവളം എന്ന സങ്കൽപം ദ്വീപിനില്ല എന്നർത്ഥം. ക്രിസ്റ്റിൻ ദാ കുനിയാ എന്നാണ് ഈ ദ്വീപിന്റെ ഔദ്യോഗിക നാമം. വർഷത്തിൽ എട്ട് തവണ മാത്രമാണ് ഈ ദ്വീപിലേക്ക് കപ്പൽ വരുന്നത്. അതും ഏറ്റവും അടുത്തുള്ള ഭൂഖണ്ഡമായ ആഫ്രിക്കയിൽ നിന്ന്. അതേസമയം ഈ ദ്വീപും നിങ്ങൾക്ക് സമാധാനം കണ്ടാത്താനുള്ള പ്രദേശമായി തോന്നുന്നില്ലെങ്കിൽ കുറച്ച് കൂടി തെക്കോട്ട് പോയാൽ കൂടുതൽ ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് കൂടിയെത്താം.
പോയിന്റ് നിമോ അഥവാ ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശം
പോയിന്റെ നിമോ എന്ന ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് പസിഫിക്കിലാണ്. നോ വൺ അഥവാ ഒരുമില്ലാത്തത് എന്നതിന്റെ ലാറ്റിൻ വാക്കാണ് നിമോ എന്നത്. കൂടാതെ സാങ്കൽപിക കഥാപാത്രമായ ക്യാപ്റ്റിൻ നിമോ എന്ന കഥാപാത്രത്തിന്റെ കൂടി സൂചനയും ദ്വീപിന് ഈ പേര് നൽകിയതിന് പിന്നിലുണ്ട്. പോയിന്റ് നിമോ എന്നത് മനുഷ്യവാസമേ ഇല്ലാത്ത ദ്വീപാണ്. ഇവിടെ നിന്നും മനുഷ്യസാമീപ്യമുള്ള ഒരു പ്രദേശത്തേക്കെത്തണമെങ്കിൽ ചുരുങ്ങിയത് 2689 കിലോമീറ്റർ സഞ്ചരിക്കണം.
ഒരു ദ്വീപെന്ന് വിളിക്കാനുള്ള വലുപ്പം ഈ പോയിന്റ് നിമോ എന്ന മുനമ്പിനില്ല. അതുകൊണ്ട് തന്നെയാണ് ഐലന്റ് നിമോ എന്നറിയപ്പെടാതെ പോയിന്റ് നിമോ എന്ന് ഈ പ്രദേശം അറിയപ്പെടുന്നതും. കുറച്ച് ചുവടുകൾ ഏതൊരു ദിശയിലേക്ക് വച്ചാൽ തന്നെയും ഇവിടെ നിങ്ങൾ എത്തിച്ചേരുക കടലിലേക്കായിരിക്കും. വേലിയേറ്റ സമയത്തും മറ്റും ഏറ്റവും ഉയർന്ന ഭാഗത്തെത്തി കടലിലേക്ക് നോക്കിയിരിക്കുകയെന്നതല്ലെതെ ഇവിടെ കാര്യമായി ഒന്നും ചെയ്യാനില്ല.
തുടക്കത്തിൽ പറഞ്ഞത് പോലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്ന് പറയുമ്പോൾ നമ്മുട മനസ്സിലേക്കെത്തുന്ന വടക്കും തെക്കുമുള്ള രണ്ട് ധ്രുവപ്രദേശങ്ങളായിരിക്കും. ആഗോളതാപനം മൂലം മഞ്ഞുരുകൽ ശക്തമായതോടെ വടക്കൻ ധ്രുവമായ ആർട്ടിക്കിൽ ഇപ്പോൾ സജീവമായി മനുഷ്യ സാന്നിധ്യമുണ്ട്. സമാനമായ അവസ്ഥ തന്നെയാണ് അന്റാർട്ടിക്കിലും. ഇവിടെ മനുഷ്യർ വർഷത്തിൽ മുഴുവൻ ദിവസവും താമസിക്കുന്നുണ്ട്. വിവിധ തരം ഗവേഷണങ്ങൾക്കായി എത്തിയിട്ടുള്ള ശാസ്ത്രജ്ഞരാണ് അന്റാർട്ടിക്കിലെ ഈ മനുഷ്യ സാന്നിധ്യം.
English Summary: Where Is The Most Remote Location On Planet Earth?