സ്റ്റെതസ്കോപ്പിനൊപ്പം ക്യാമറയും; കൗതുകത്തിനപ്പുറത്തേക്ക് ഫ്ലാഷ് മിന്നിച്ച് ഡോക്ടർ സുരേഷ്

HIGHLIGHTS
  • 10 വർഷത്തിലേറെയായി ഈ ഡോക്ടർ കിളികൾക്കും പ്രകൃതിക്കും പിന്നാലെ ക്യാമറയുമായി സഞ്ചാരം തു‍ടങ്ങിയിട്ട്.
  • ഇന്ന് ഡോക്ടർ സുരേഷ് അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫറാണ്.
dr-suresh-photos
ഡോ. സുരേഷ്, സുരേഷ് പകർത്തിയ ചിത്രം.
SHARE

തൃശൂർ ∙ കഴുത്തിലെ സ്റ്റെതസ്കോപ് ഊരി മാറ്റി ഡോക്ടർ സുരേഷ് ചിലപ്പോൾ ക്യാമറ എടുത്തണിയും. പ്രകൃതിയിലെ ജീവജാലങ്ങളുടെ വാസസ്ഥലങ്ങളുടെ മിടിപ്പറിയാൻ. അതിരാവിലെ കിളികളും ഉണരുന്നതിന് മുൻപ് ക്യാമറയുമായി തയാറായി നിൽക്കും. ചിലപ്പോൾ ഉദ്ദേശിച്ച ഫ്രെയിമിനായി മണിക്കൂറുകളോളം കാത്തുനിൽപ്. വിചാരിച്ചതു പോലെയുള്ള ചിത്രം ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും അടുത്ത ചിത്രത്തിനായി കാത്തിരിക്കും. 10 വർഷത്തിലേറെയായി ഈ ഡോക്ടർ കിളികൾക്കും പ്രകൃതിക്കും പിന്നാലെ ക്യാമറയുമായി സഞ്ചാരം തു‍ടങ്ങിയിട്ട്. ഇന്ന് ഡോക്ടർ സുരേഷ് അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫറാണ്.  

dr-suresh-pic-3
സുരേഷ് പകർത്തിയ ചിത്രം.

കോട്ടയമാണ് സുരേഷിന്റെ ജന്മദേശം. വർഷങ്ങളായി തൃശൂരിലാണ് താമസം. ഒമാൻ സുൽത്താനേറ്റിലെ ഇബ്രി റീജിണൽ റഫറൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനായ സുരേഷ് ജോലിസമ്മർദം മറികടക്കാനാണ് ഫോട്ടോഗ്രാഫിയിലേക്ക് കടന്നത്. പിന്നീട് ഒഴിവുസമയങ്ങൾ കൂടുതലായും ക്യാമറയ്ക്കും പ്രകൃതിക്കുമൊപ്പം ചെലവഴിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ പുതുവഴികൾ തേടി ഏഷ്യൻ കാടുകളിൽ അലഞ്ഞ ഡോക്ടർ,  വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെപ്പറ്റിയും അവയുടെ ആവാസ വ്യവസ്ഥയെപ്പറ്റിയും പഠിച്ചു. പക്ഷികളുടെ പരിസ്ഥിതിയെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിന് സുരേഷ്  വിവിധ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

dr-suresh-photo-4
സുരേഷ് പകർത്തിയ ചിത്രം.

യുഎസിലും മറ്റും പ്രകൃതിസംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ ഉള്ളതിനാൽ ജീവജാലങ്ങൾ ഒരു പരിധി വരെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഡോക്ടർ സുരേഷ് പറഞ്ഞു. 10 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് പ്രകൃതി സംരക്ഷണത്തിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നാഷനൽ ജ്യോഗ്രഫിക്, ബ്രിട്ടിഷ് എക്കോളജി, വൈൽഡ് ലെൻസ് മാഗസിൻ, എന്നിവയ്ക്ക് വേണ്ടി നിരവധി ചിത്രങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ട്. 

dr-suresh-photo-5
സുരേഷ് പകർത്തിയ ചിത്രം.

ഒമാൻ നാഷനൽ ഡെയ് ലി ദിനപത്രത്തിൽ പക്ഷികളെപ്പറ്റി സുരേഷ് ലേഖനങ്ങളും എഴുതാറുണ്ട്. ഒമാനിലെ കുട്ടികൾക്ക് വേണ്ടി അറബിയിൽ എഴുതുന്ന പക്ഷികളെപ്പറ്റിയുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഡോക്ടർ ഇപ്പോൾ.

dr-suresh-photo
സുരേഷ് പകർത്തിയ ചിത്രം.

English Summary: Wild life Photographer Dr. Suresh life

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS