ADVERTISEMENT

ബൊഗാട്ട (കൊളംബിയ) ∙ ലഹരിമരുന്ന് മാഫിയത്തലവൻ പാബ്ലോ എസ്കോബാർ പോറ്റിവളർത്തിയ 10 ഹിപ്പോകളെ മെക്സിക്കോയിലേക്ക് കയറ്റി  അയക്കും. മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്‍ താമസിക്കുന്ന സിനലോവയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെനിന്നും ജീസസ് മരിയയിലേക്ക് മാറ്റും. മൃഗങ്ങളുടെ അഭയകേന്ദ്രമായ ഓസ്റ്റോക് സാങ്ചറിയിലാണ് ഹിപ്പോകളുടെ ഇനിയുള്ള താമസം. ഏകദേശം 4 കോടിയോളം രൂപ ചെലവിട്ടാണ് ഹിപ്പോകളെ മാറ്റുന്നത്.

1980 കളിലാണ് എസ്കോബാർ സ്വന്തം മൃഗശാലയിൽ ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ഹിപ്പോകളെ വളർത്താൻ തുടങ്ങിയത്. മൂന്നു പെൺ ഹിപ്പോയെയും ഒരു ആൺ ഹിപ്പോയെയുമാണു എസ്കോബാർ കൊണ്ടുവന്നതെങ്കിലും 1993 ൽ ലഹരിമരുന്നുരാജാവിന്റെ മരണശേഷം ഇവ പെറ്റുപെരുകി. നിലവിൽ 160 ഹിപ്പോകൾ അവിടെയുണ്ട്.

എക്സോബാറിന്റെ മൃഗശാലയിലെ ആനകളും ജിറാഫുകളുമടക്കം ഇരുനൂറോളം മൃഗങ്ങളെ അധികൃതർ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിയെങ്കിലും ഹിപ്പോകളെ അവിടെത്തന്നെ വിടുകയായിരുന്നു. ഈ നിലയിൽ പോയാൽ 2 ദശകത്തിനകം ഇവയുടെ എണ്ണം 1500 കവിയുമെന്നാണു സയൻസ് ജേണലായ നേച്ചർ നൽകിയ മുന്നറിയിപ്പ്. ഇതിനിടെ വന്ധ്യംകരണം അടക്കം പരീക്ഷിച്ചെങ്കിലും ഫലവത്തായില്ല. തുടർന്നാണ് ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും ഹിപ്പോകളെ കയറ്റി അയക്കാൻ കൊളംബിയ തീരുമാനിച്ചത്.

English Summary: 10 Of Pablo Escobar's Hippos To Be Airlifted To El Chapo's Birthplace In Mexico: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com