തീ തുപ്പുന്ന ഡ്രാഗൺ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തീ തുപ്പുന്ന മയിലുകളോ? കേൾക്കുക മാത്രമല്ല, നേരിൽ കാണാനും സാധിച്ചു. സമൂഹമാധ്യമങ്ങളിലാണ് തീ തുപ്പുന്ന മയിലിന്റെ വിഡിയോ പുറത്തുവന്നത്. 87 ലക്ഷം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.
വിഡിയോ വൈറലായതോടെ ഇതിന് പിന്നിലെ രഹസ്യവും പുറത്തായി. വൈകുന്നേരം സമയത്ത് സൂര്യന് എതിരെനിന്നാണ് മയിൽ ശബ്ദമുണ്ടാക്കുന്നത്. ഈ സമയം പുറത്തുവരുന്ന വായു സൂര്യപ്രകാശത്തിൽ കാഴ്ചക്കാർക്ക് തീയായി തോന്നുകയാണ്. മയിൽ തീതുപ്പുന്നില്ലെങ്കിലും പ്രകൃതി അവനെ അതിന് പ്രേരിപ്പിക്കുകയാണെന്ന് വിഡിയോ കണ്ടവർ പറയുന്നു. പ്രജനനകാലത്ത് പെൺമയിലുകളെ ആകർഷിക്കാനാണ് ഇത്തരത്തിൽ ഉറക്കെ ആവർത്തിച്ച് ശബ്ദം ഉയർത്തുന്നത്.
Content Highlights: Peacock | Social Media | Viral Video