സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയുടെ 93% ലഭിച്ചു: 100 കടന്ന് 8 ജില്ലകൾ
Mail This Article
പന്ത്രണ്ട് ദിവസം ബാക്കി നിൽക്കേ സംസ്ഥാനത്ത് സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയുടെ 93% ലഭിച്ചു കഴിഞ്ഞു. 8 ജില്ലകളിൽ ഈ മാസം ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു. കോഴിക്കോട് ലഭിക്കേണ്ട മഴയുടെ 138 ശതമാനമാണ് ഈ മാസം ലഭിച്ചിരിക്കുന്നത്. ഏറ്റവും പിന്നിൽ നിൽക്കുന്നത് വയനാട് ആണ്. 47 ശതമാനം മഴയാണ് പതിനെട്ട് ദിവസത്തിൽ ഇവിടെ ലഭിച്ചത്.
സെപ്റ്റംബർ 1 മുതൽ 18 വരെ ലഭിച്ച മഴ (ശതമാനം)
കോഴിക്കോട് +138%
പത്തനംതിട്ട +134%
കണ്ണൂർ +127
കാസർകോട് +112
ആലപ്പുഴ +102%
മലപ്പുറം +101
തിരുവനന്തപുരം +101
കൊല്ലം +100
ബാക്കിയുള്ള ജില്ലകളിൽ
എറണാകുളം 98%
പാലക്കാട് 84
കോട്ടയം 76
തൃശൂർ 68
ഇടുക്കി 64
വയനാട് 47
അതേസമയം, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറുനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ ഇടവേളകളോട് കൂടിയ സാധാരണ മഴ തുടരും.
Content Highlights: Kerala Rain | Rainfall | Rain havoc | Environment