ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ മഴ തുടരും: കാലവർഷ കണക്കിൽ ഇടിവ്
Mail This Article
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ഒഡീഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 2 ദിവസം ഒഡീഷ - ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതേസമയം, തെക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. അതിനാൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ.
Read Also: സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയുടെ 93% ലഭിച്ചു: 100 കടന്ന് 8 ജില്ലകൾ
അതേസമയം, സംസ്ഥാനത്ത് സെപ്റ്റംബറിൽ ലഭിക്കേണ്ട മഴ ഏകദേശം മുഴുവനായും ലഭിച്ചു കഴിഞ്ഞു. ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ ലഭിക്കേണ്ട മഴ മുഴുവനായും കിട്ടിയിട്ടുണ്ട്. എങ്കിലും കാലവർഷത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയിൽ എല്ലാ ജില്ലകളിലും ഇപ്പോഴും കുറവ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ്.
Content Highlights: Cyclone | Rain | Environment News