ADVERTISEMENT

വൈറസുകൾ മനുഷ്യരുടെ പേടിസ്വപ്‌നമാണ്. എന്തെല്ലാം അസുഖങ്ങളാണ് ഈ സൂക്ഷ്മജീവികൾ മനുഷ്യർക്ക് വരുത്തിവയ്ക്കുന്നത്. വളരെ കടുത്തതും ദുഷ്‌കരവുമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വൈറസുകളുടെ കഴിവ് അതിപ്രശസ്തമാണ്. പതിനായിരം വർഷം പഴക്കമുള്ളതും അതീവമായ തണുപ്പുള്ളതുമായ പെർമഫ്രോസ്റ്റിനുള്ളിലും ആയിരക്കണക്കിനു മീറ്റർ ആഴമുള്ള ഹൈഡ്രോതെർമൽ വെന്റുകളിലുമൊക്കെ ജീവിക്കാൻ ഇവയ്ക്കു കഴിയും.

ഇപ്പോഴിതാ സമുദ്രത്തിൽ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽപെടുന്ന ഈ വൈറസുകളെ 8900 മീറ്റർ അഥവാ 9 കിലോമീറ്ററോളം ആഴത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് മേഖലയിലാണ് വൈറസുകളെ കണ്ടത്.

ഹാലോമോനാസ് എന്ന വിഭാഗത്തിലുള്ള ബാക്ടീരിയകളെയാണ് ഈ വൈറസുകൾ ആക്രമിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ ചൂടു ജലധാരകൾ സ്ഥിതി ചെയ്യുന്നതിനു ചുറ്റുമാണ് ഇവ ജീവിക്കുന്നത്. 2030ൽ ടൈറ്റാനിക് കപ്പൽ ബാക്ടീരിയകളുടെ ആക്രമണത്തിൽ നശിക്കുമെന്നാണു കരുതപ്പെടുന്നത്. ടൈറ്റാനിക്കിനെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ബാക്ടീരിയകളും ഈ കുടുംബത്തിൽപെട്ടതാണ്. ഹാലോമോനാസ് ടൈറ്റാനിക്കയെന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്.

Read Also: തെരുവുനായകളെ പള്ളിക്കകത്ത് കയറ്റി വൈദികൻ; കുർബാന കൂടാനും അനുമതി: ഹൃദയംതൊടും കാഴ്ച

ഇപ്പോൾ കണ്ടെത്തിയ ഇനം ബാക്ടീരിയോ ഫേജ് വൈറസ് ലോകത്തു സർവസാധാരണമായി കാണപ്പെടുന്നത്. എന്നാൽ ഇത്രയും ആഴത്തിൽ ഇവ കാണപ്പെട്ടതാണ് ഇപ്പോഴത്തെ കൗതുകം.

(Photo: Twitter/@SK_30_03)
(Photo: Twitter/@SK_30_03)

മരിയാന ദ്വീപുകളുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മരിയാന ട്രെഞ്ച് ഏകദേശം 2540 കിലോമീറ്റർ ദൂരത്തിലുണ്ട്. 69 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വീതി. ലോകത്തെ ഏറ്റവും ആഴമുള്ള ഭാഗമായ ചലഞ്ചർ ഡീപ് സ്ഥിതി ചെയ്യുന്നത് മരിയാന ട്രെഞ്ചിലാണ്. യുഎസിനാണ് ഈ സമുദ്രമേഖലയുടെ നിയന്ത്രണച്ചുമതല.

അതീവ ദുർഘടമായ സാഹചര്യങ്ങളുള്ളതിനാൽ മരിയാന ട്രെഞ്ചിന്‌റെ ആഴം കണക്കാക്കുന്നത് ശ്രമകരമായ കാര്യമാണ്.1875ൽ ചലഞ്ചർ എക്‌സ്‌പെഡിഷൻ എന്ന പര്യവേക്ഷണദൗത്യമാണ് ആദ്യമായി ഇവിടെ നടത്തിയത്. 1960ൽ ആണ് ആളിറങ്ങിയുള്ള പര്യവേക്ഷണം ഇവിടെ നടത്തിയത്. വിഖ്യാത ചലച്ചിത്രകാരൻ ജെയിംസ് കാമറണും ഇവിടത്തെ പര്യവേക്ഷണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.

Content Highlights: Scientist | Virus | Ocean 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com