ADVERTISEMENT

വംശനാശം സംഭവിച്ചെന്ന് കരുതിയ ഒരു മരത്തെ 200 വർഷങ്ങൾക്കുശേഷം കണ്ടെത്തി. പെർണാംബുക്കോ ഹോളി ട്രീ (Ilex Sapiiformis) എന്ന മരത്തെയാണ് ബ്രസീലിന്റെ വടക്ക് കിഴക്ക് പ്രദേശത്തായാണ് കണ്ടത്. ഈ ഇനത്തിൽപ്പെട്ട നാലെണ്ണത്തെയാണ് കാണാനായത്. ഇതിൽ ഒരെണ്ണം പൂർണമായു നശിച്ചിട്ടുണ്ട്. ഇതിനെ സംരക്ഷിക്കാൻ പ്രയാസമാണെന്ന് ഗവേഷക സംഘം അറിയിച്ചു.

40 അടിയിലേറെ ഉയരത്തിൽ വളരുന്ന മരങ്ങളാണ് പെർണാംബുക്കോ ഹോളി ട്രീ. ഉഷ്ണമേഖല അറ്റ്ലാന്റിക് കാടുകളിലാണ് ഇവ ധാരാളമായി കണ്ടിരുന്നത്. 1838ൽ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജോർജ് ഗാർഡിനർ ആണ് ഈ മരങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയത്. പിന്നീട് കാടുകളുടെ വിസ്തൃതി കുറഞ്ഞതോടെ ഈ മരങ്ങളും ഇല്ലാതാവുകയായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

ilex-tree-discover
Photo: Jordavo/AFP

ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ സഹസ്ഥാപകനായ റീവൈൽഡ് എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് പെർണാംബുക്കോ ഹോളി ട്രീയെ വീണ്ടും കണ്ടെത്താനായത്.

English Summary:

Rare Pernambuco Holly Tree Rediscovered in Brazil After 200 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com