ADVERTISEMENT

വരണ്ട ഭൂപ്രദേശമായതിനാൽ അതിശക്തമായ മഴയെ പ്രതിരോധിക്കാനുള്ള തരത്തിലുള്ള നിർമിതികൾ ഗൾഫ് രാജ്യങ്ങളിൽ കുറവായിരിക്കും. എന്നാൽ കാലാവസ്ഥ വ്യതിയാനം തകിടം മറിച്ചതോടെ കാര്യങ്ങൾ കുഴപ്പത്തിലായി. മഴയില്ലാത്തിടത്ത് അതിശക്തമായ മഴയായി. ഇതിന്റെ ആഘാതം കഴിഞ്ഞദിവസം ഒരു വിമാനത്താവളത്തിലും പ്രതിഫലിച്ചു.

അതിശക്തമായ മഴയിൽ ലോകത്തെ ഏറ്റവും ആഢംബരപൂർണമായ വിമാനത്താവളത്തിലേക്ക് വെള്ളം അടിച്ചുകയറുകയായിരുന്നു. തറയിൽ മുഴുവനും വെള്ളം തളം കെട്ടിനിൽക്കുന്ന അവസ്ഥയായി. യാത്രക്കാരാകട്ടെ മഴക്കോട്ട് ധരിച്ച് നിൽപ്പായി. ഫ്ലോർ ടൈൽസിനിടയിൽ നിന്ന് വെള്ളം പുറത്തേക്കു വരുന്നതിന്റെ ദൃശ്യം ഒന്നരകോടിയിലധികം പേരാണ് കണ്ടത്. ദുബായ് വിമാനത്താവളത്തിലെ കാഴ്ചയെന്ന് പറഞ്ഞാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ ചിലർ ഇക്കാര്യം നിരസിച്ചിട്ടുണ്ട്. അറബിയിൽ എഴുതിയ ബോർഡുകൾ വ്യക്തമാണെങ്കിലും ഏത് വിമാനത്താവളമെന്ന് വ്യക്തമല്ല.

ലോകത്തിലെ ഏറ്റവും വലിയ ഹൈടെക് നഗരങ്ങളിലൊന്നാണ് ദുബായ്. എന്നാൽ മഴ പെയ്താൽ വെള്ളം ഇറങ്ങിപ്പോകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് ചിലർ പറയുന്നു. പല നഗരങ്ങളിലും പ്രളയസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഗൾഫിൽ മഴ പെയ്താൽ മൺസൂൺ കാലത്തെ മുംബൈ ആകുമെന്ന് ചിലർ പരിഹസിച്ചു.

English Summary:

Torrential Rains Overwhelm Gulf Airport: Viral Video Sparks Speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com