പ്രകൃതിദുരന്തമേഖല: ഏഷ്യ ഒന്നാമത്, 2023ൽ 79 സംഭവങ്ങൾ
Mail This Article
×
കാലാവസ്ഥയുടെ തീവ്ര അവസ്ഥകളും വെള്ളപ്പൊക്കം ഉൾപ്പെടെ ദുരന്തങ്ങളും ഏറ്റവുമധികം ബാധിച്ചത് ഏഷ്യയെ. വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത് ഏഷ്യ തന്നെയെന്ന കണക്കുകൾ.
79 പ്രകൃതിദുരന്ത സംഭവങ്ങൾക്കാണ് 2023ൽ ഏഷ്യ സാക്ഷിയായത്. ഇതിൽ 80% ദുരന്തങ്ങളും വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. ഇത്തരം ദുരന്തങ്ങളിലായി രണ്ടായിരത്തിലേറെപ്പേർ മരിച്ചു.
ഇന്ത്യയിൽ ഉഷ്ണവാത തരംഗവും മിന്നൽപ്രളയങ്ങളും ഒട്ടേറെപ്പേരുടെ ജീവനെടുത്തപ്പോൾ തെക്കുപടിഞ്ഞാറൻ ചൈന വരൾച്ച കൊണ്ടു ദുരിതത്തിലായി. വടക്കുപടിഞ്ഞാറൻ പസിഫിക് സമുദ്രമേഖല ഉപരിതല താപവർധനയിൽ റെക്കോർഡിട്ടു. ആർട്ടിക് സമുദ്രത്തിൽ വരെ ഉഷ്ണവാത തരംഗമുണ്ടായെന്നും ഏഷ്യൻ കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു.
English Summary:
Asia Tops Global Charts for Extreme Weather Disasters: WMO Report Unveils Shocking Data
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.