ADVERTISEMENT

കിലുക്കാംപെട്ടിച്ചെടിയിൽ വിരുന്നെത്തിയ ‘നീലക്കടുവ ശലഭങ്ങൾ’ കൗതുകമായി. ദേശാടനം നടത്തുന്ന ശലഭ ഇനങ്ങളിൽ പ്രധാനിയാണ് ഇവ. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് ഈ പേരു ലഭിക്കാൻ കാരണം.കിലുക്കാംപെട്ടിച്ചെടികളാണ് ഈ ശലഭങ്ങളെ ആകർഷിക്കുന്നത്. ഈ ചെടിയുടെ ഇലയിലും തണ്ടിലും അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡുകളും പൂക്കളുമാണ് കാരണം. 

നീലക്കടുവകളുടെ പ്രജനനത്തിനും കിലുക്കാംപെട്ടിച്ചെടികൾ പങ്കുവഹിക്കുന്നു. വിത്ത് ഉണങ്ങിയാൽ കിലുക്കാംപെട്ടിയുടേതിനു സമാനമായ ശബ്ദം കേൾക്കുന്നതിനാലാണ് ഈ ചെടിക്ക് ‘കിലുക്കാംപെട്ടി’ എന്ന പേര്. ശലഭപ്പാർക്കുകളിലും മറ്റും ശലഭങ്ങളെ ആകർഷിക്കുന്നതിനായി ഈ ചെടി നട്ടുവളർത്താറുണ്ട്. പൂമ്പാറ്റക്കിലുക്കി, കിലുകിലുക്കി, പൂമ്പാറ്റച്ചെടി എന്നിങ്ങനെയും അറിയപ്പെടുന്നു.

റിട്ട. അധ്യാപകൻ നെടുങ്കണ്ടം പോത്തൻപ്പറമ്പിൽ ടോം ലൂക്കോസിന്റെ ഉദ്യാനത്തിലാണ് ഇത്തവണ നീലക്കടുവ ശലഭങ്ങൾ കൂട്ടമായെത്തിയത്.

English Summary:

Discover the Fascinating World of Blue Tiger Butterflies and Their Love for Kilukampetti Plants

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com