ADVERTISEMENT

രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ മൂന്ന് കടുവകൾ ചേർന്ന് മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടുവകളിൽ നിന്നും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച മ്ലാവ് ജലാശയത്തിൽ എത്തിയപ്പോൾ കുടുങ്ങുകയായിരുന്നു.

പ്രായം കുറഞ്ഞ കടുവകളാണ് വലിയ മ്ലാവിനെ വേട്ടയാടിയത്. പാഞ്ഞെത്തിയ മ്ലാവ് ജലാശയത്തിന്റെ തീരത്ത് എത്തിയപ്പോൾ വേഗത കുറച്ചു. പാറക്കലുകളിൽ കാൽ തെന്നിയതോടെ പിന്നിൽ നിന്നും എത്തിയ ഒരു കടുവ കഴുത്തിൽ പിടിയിട്ടു. മറ്റ് രണ്ട് കടുവകൾ മ്ലാവിന്റെ പിൻകാലുകൾ കടിച്ചുപിടിച്ചു. വെള്ളത്തിൽ മ്ലാവിന്റെ തല താഴ്ത്തിപ്പിടിച്ച് കടുവ നിന്നു. ഇടയ്ക്ക് തലയുയർത്തി കുതറിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മ്ലാവ് കീഴടങ്ങുകയായിരുന്നു. ജലാശയത്തിനു തീരത്തുവച്ചു തന്നെ മൂവർസംഘം മ്ലാവിനെ ആഹാരമാക്കുന്നതും വിഡിയോയിൽ കാണാം.

English Summary:

Incredible Footage: Three Tigers Take Down Giant Sambar Deer in Ranthambore

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com